മൈസൂരു കൂട്ടബലാത്സംഗക്കേസ്: അഞ്ച് പ്രതികള്‍ അറസ്റ്റില്‍ ; മൂന്ന് മലയാളികളും പിടിയിലെന്ന് സൂചന

മൈസൂരു: മൈസൂരു കൂട്ടബലാത്സംഗക്കേില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. പ്രതികളിലേക്ക് എത്താന്‍ കഴിഞ്ഞുവെന്നും ഇവരെ കുറിച്ചുള്ള വിവരം പോലീസ് രണ്ട് മണിക്ക് പുറത്തുവിടുമെന്നും ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി.
ചൊവ്വാഴ്ച രാത്രിയാണ് മൈസൂരുവിലെ തിപ്പയ്യനാകെരെയില്‍ 23കാരിയായ എംബിഎ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. സുഹൃത്തിനൊപ്പം ഡാം സന്ദര്‍ശിച്ച്‌ മടങ്ങുന്നതിനിടെ രാത്രി എട്ടുമണിയോടെ അഞ്ചംഗ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. യുവാവിനെ തലയ്ക്കടിച്ച്‌ വീഴ്ത്തിയ ശേഷം യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയായി. തുടര്‍ന്ന നഗ്ന ചിത്രങ്ങള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. പണം നല്‍കാതെ വന്നതോടെ വീണ്ടും ആക്രമിക്കുകയും വന്യമൃഗങ്ങളിറങ്ങുന്ന വനമേഖലയില്‍ കൊണ്ടുപോയി യുവതിയെ ഉപേക്ഷിച്ച ശേഷം കടന്നുകളയുകയുമായിരുന്നു.

മൈസൂരുവില്‍ തന്നെ പഠിക്കുന്നവരാണ് പ്രതികളെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. സംഭവത്തില്‍ മലയാളികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിക്കും ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇവര്‍ പിറ്റേന്ന് നടന്ന പരീക്ഷയില്‍ പങ്കെടുത്തിട്ടില്ലെന്നും താമസസ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായും പോലീസിന്റെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഇവരെ തേടി കര്‍ണാടക പോലീസിന്റെ രണ്ട് സംഘങ്ങള്‍ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും ഇന്നലെ കടന്നിരുന്നു.

സംഭവസമയം ചാമുണ്ഡി മലയടിവാരത്ത് ഉണ്ടായിരുന്ന 20 സിമ്മുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ആറ് സിമ്മുകള്‍ പെണ്‍കുട്ടി പഠിക്കുന്ന കോളേജിലെ വിദ്യാര്‍ത്ഥികളുടേത് ആണെന്ന് തിരിച്ചറിഞ്ഞു. ഇതില്‍ മൂന്നെണ്ണം കേരളത്തിലും ഒരെണ്ണം തമിഴ്‌നാട്ടിലും രജിസ്റ്റര്‍ ചെയ്തതാണ്. പ്രതികളെ തമിഴ്‌നാട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് സൂചനയുണ്ട്.

അതേസമയം, തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...