ലോകത്തെ നമ്ബര്‍ വണ്‍ നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി

ലോകത്തെ നമ്ബര്‍ വണ്‍ നേതവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെയും പിന്നിലാക്കിയാണ് മോദി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. അമേരിക്കന്‍ ഡേറ്റ ഇന്‍റലിജന്‍സ് സ്ഥാപനമായ മോണിംഗ് കണ്‍സല്‍റ്റ് ലോകരാജ്യങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ജനപ്രീതിയില്‍ നരേന്ദ്രമോദി മുന്നിലാണെന്ന് വ്യക്തമായത്.

കൊവിഡ് രണ്ടാം തരംഗത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വര്‍ദ്ധിച്ചെന്നാണ് അന്താരാഷ്‌ട്ര സര്‍വേയില്‍ പറയുന്നത്. അമേരിക്ക, റഷ്യ,ഓസ്ട്രേലിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ജനപ്രീതിയില്‍ മോദിയേക്കാള്‍ പിന്നിലാണെന്നും സര്‍വേ വ്യക്തമാക്കുന്നു. നരേന്ദ്രമോദിയുടെ പ്രവര്‍ത്തനത്തില്‍ 66 ശതമാനം പേര്‍ സംതൃപ്‌തി പ്രകടിപ്പിച്ചപ്പോള്‍ 65 ശതമാനം റേറ്റിംഗുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രിയാണ് രണ്ടാം സ്ഥാനത്ത്.

മെക്‌സിക്കന്‍ പ്രസിഡന്‍റ് ലോപസ് ഒബ്രഡോര്‍ 63 ശതമാനം പിന്തുണ നേടി മൂന്നാം സ്ഥാനത്താണ്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ആണ് 54 ശതമാനം പിന്തുണ നേടി നാലാം സ്ഥാനത്ത്. ഏഞ്ചല മെര്‍ക്കല്‍ അഞ്ചാം സ്ഥാനത്തും ബൈഡന്‍ ആറാം സ്ഥാനത്തുമാണ്. നേതാക്കളുടെ വോട്ടുകളുടെ സ്ഥാനം കാണാം:

1.Modi: 66%
2.Draghi: 65%
3.López Obrador: 63%
4.Morrison: 54%
5.Merkel: 53%
6.Biden: 53%
7.Trudeau: 48%
8.Johnson: 44%
9.Moon: 37%
10.Sánchez: 36%
11.Bolsonaro: 35%
12.Macron: 35%
13.Suga: 29%

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ആലിയാ ഭട്ട് അമ്മയാകുന്നു

ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘ഞങ്ങൾ കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം സ്‌കാൻ...

യൂസ്ഡ് കാര്‍ ബിസിനസ്സുകള്‍ക്ക് വിരാമമിട്ട് ഒല

യൂസ്ഡ് കാറുകള്‍ വിരാമമിടാനുള്ള തീരുമാനവുമായി ഒല. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് യൂസ്ഡ് കാര്‍ ബിസിനസ്സ് ഒല അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടര്‍ച്ചയായി ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. ഇതിന്റെ ഭാഗമായാണ് ഒല...

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ നടന്‍ പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

സൂപ്പര്‍ഹിറ്റ് ചിത്രം 'ആക്ഷന്‍ ഹീറോ ബിജു' വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ നടന്‍ പ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു. കളമശേരി സ്വദേശി കാവുങ്ങല്‍പറമ്ബില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്) വീടിനു...