സൗജന്യ വാക്സിന്‍: ബാങ്കിലും എ.ടി.എമ്മിലും ‘പ്രധാനമന്ത്രിക്ക് നന്ദി’ പോസ്​റ്റര്‍ പ്രദര്‍ശിപ്പിക്കണം

കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കിയതിന് പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി രാജ്യത്തെ ബാങ്ക് ശാഖകളിലും എ.ടി.എം കൗണ്ടറുകളിലും പ്രാദേശിക ഭാഷകളില്‍ പോസ്‌റ്റര്‍ പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവ്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് രാജ്യത്തെ എല്ലാ സംസ്ഥാനതല ബാങ്കേഴ്സ് സമിതികള്‍ക്കും ഉത്തരവ് നല്‍കിയത്.

മഹാമാരിയുടെ പശ്ചാത്തലത്തിലും കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകളെ രാഷ്​ട്രീയ പ്രചാരണ ഉപാധിയാക്കുകയാണെന്ന് ബാങ്കിങ്​ മേഖലയില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

വാക്സിന്‍ വിതരണം ഉള്‍​െപ്പടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ സര്‍ക്കാറി​െന്‍റ കടമയാണെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്‍റ്​ ടി. നരേന്ദ്രനും ജനറല്‍ സെക്രട്ടറി എസ്.എസ്. അനിലും ആവശ്യപ്പെട്ടു

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...