ജയപരാജയങ്ങൾ വിശകലനം ചെയ്ത് നീങ്ങാൻ പാർട്ടിനേതാക്കളോട് മോദി

അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പിനായി ഇതുവരെയുള്ള ജയപരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പാർട്ടി നേതാക്കൾക്ക് നിർദ്ദേശം നൽകി. ഡൽഹിയിൽ രണ്ടുദിവസത്തെ ബി.ജെ.പി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുമ്പോഴാണ് പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് തോൽവിയും അസാം, പുതുച്ചേരി സംസ്ഥാനങ്ങളിലെ ജയവും വിലയിരുത്താൻ മോദി ആവശ്യപ്പെട്ടത്.

പശ്ചിമബംഗാളിൽ മൂന്ന് സീറ്റിൽ നിന്ന് 77ൽ എത്തിയത് നേട്ടമാണെന്ന് ചൂണ്ടിക്കാട്ടിയ നരേന്ദ്രമോദി അവിടെ തൃണമൂലിന്റെ വെല്ലുവിളി അതിജീവിച്ച് ഭരണം പിടിക്കാൻ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് വിലയിരുത്താനും ആവശ്യപ്പെട്ടു. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശിനുള്ള പ്രാധാന്യം മനസിലാക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്നുയർന്ന പരാതികൾ തീർപ്പാക്കാൻ ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ തുടക്കമിട്ട നടപടികളിൽ പ്രധാനമന്ത്രി തൃപ്തി രേഖപ്പെടുത്തി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ തന്നെ അടുത്ത വർഷവും തിരഞ്ഞെടുപ്പ് നേരിടാനാണ് ബി.ജെ.പിയുടെ തീരുമാനം.അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, മണിപ്പൂർ സംസ്ഥാനങ്ങളിൽ ഭരണം നിലനിറുത്താനും പഞ്ചാബിൽ കോൺഗ്രസിനെ പുറത്താക്കാനുമുള്ള തന്ത്രങ്ങളാണ് രണ്ടുദിവസത്തെ യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്‌തത്.

ഉടൻ നടക്കുന്ന കേന്ദ്ര മന്ത്രിസഭാ അഴിച്ചുപണിയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളെ ഉൾപ്പെടുത്തിയേക്കും. ചിലരെ മന്ത്രിസഭയിൽ നിന്ന് പാർട്ടി ചുമതലയിലേക്ക് മാറ്റും. മറ്റു ചിലരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകുമെന്നും കേൾക്കുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടു

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടയച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി കളവാണെന്നും ശരത് പറഞ്ഞു. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് സാബു എം ജേക്കബ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടേയും സംസ്ഥാന തലത്തിലുള്ള നേതാക്കൾ നേരിട്ടും അല്ലാതെയും ട്വന്റി-20യുടെ സഹായം തേടിയെന്നാണ് സാബു എം ജേക്കബ്...

ദക്ഷിണാഫ്രിക്കക്കെതിരെ ധവാൻ ഇന്ത്യൻ ടീമിനെ നയിച്ചേക്കും; യുവതാരങ്ങൾക്ക് സാധ്യത

ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടിൽ നടക്കുന്ന ടി-20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ ശിഖർ ധവാൻ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിക്കും. മലയാളി താരം...