കോവിഡ് വാക്സിൻ നിർമ്മാണം ; പ്രധാനമന്ത്രി ഫാര്‍മ പ്ലാന്റുകളില്‍ സന്ദര്‍ശനം നടത്തുന്നു

കോവിഡ് വാക്സിൻ നിർമ്മാണം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫാര്‍മ പ്ലാന്റുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തും. സൈഡസ് കാഡില, ഭാരത് ബയോടെക്ക്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നീ മൂന്ന് ഫാര്‍മ പ്ലാന്റുകളിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുക. ഒക്സ്ഫഡ് സ൪വകലാശാലയുമായി ചേ൪ന്ന് നി൪മിക്കുന്ന ആസ്ട്ര സെനേക വാക്സിന്‍റെ പുരോഗതിയും വിലയിരുത്തും.

അഹമ്മദാബാദിലെ സൈഡസ് കാഡില പ്ലാന്റിൽ പ്രധാനമന്ത്രി ആദ്യമെത്തി. സൈഡസ് കാഡിലയിൽ കൊവിഡ് പ്രതിരോധ വാക്സിനായ സികോവ്-ഡിയുടെ ഒന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായി. കഴിഞ്ഞ ആഗസ്റ്റിൽ രണ്ടാംഘട്ട ട്രയലുകൾ ആരംഭിച്ചതായും അറിയിച്ചിരുന്നു. ഭാരത് ബയോട്ടേക്കാണ് ഇന്ത്യൻ കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്‍ വികസിപ്പിക്കുന്നത്. വൈകീട്ട് 4നും 5നും ഇടയില്‍ പ്രധാനമന്ത്രി ഭാരത് ബയോടെക്കിലെത്തുമെന്നാണ് റിപോര്‍ട്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മഹാപ്രളയത്തിന്റെ കഥ പറയാന്‍ വന്‍ താരനിര; ജൂഡ് ആന്റണി ചിത്രം ‘2018’ന്റെ ഫസ്റ്റ് ലുക്ക്

നാല് വര്‍ഷം മുമ്ബ് കേരളത്തിലുണ്ടായ മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ചിത്രം '2018 EVERYONE IS A HERO' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ടൊവീനോ തോമസ്, അസിഫ് അലി,...

മുല്ലപ്പെരിയാർ ജലനിരപ്പ് 141 അടിയിലേക്ക്

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ്‌ ഉയരുന്നു. ജലനിരപ്പ് 141 അടിയിൽ എത്തിയാൽ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പ്‌ നൽകും. ഇന്നലെ വൈകീട്ട് ജലനിരപ്പ്‌ 140.50 അടിയിലെത്തിയിരുന്നു.തമിഴ്‌നാട്‌ കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത്‌ സെക്കൻഡിൽ 511 ഘനയടിയായി തുടരുകയാണ്‌....

‘സഞ്ജുവിനെ കുറിച്ച്‌ സംസാരിക്കണം’; രൂക്ഷമായി പ്രതികരിച്ച്‌ ദിനേശ് കാര്‍ത്തിക്ക്

മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി ഇന്ത്യന്‍ ടീമില്‍ നിന്ന് അവഗണിക്കപ്പെടുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റര്‍ ദിനേശ് കാര്‍ത്തിക്ക്. സഞ്ജുവിന് കുറച്ച്‌ അവസരങ്ങള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. അപ്പോഴെല്ലാം അദ്ദേഹം നല്ല പ്രകടനം...