സമീർ വാങ്കഡയെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും

ഷാരുഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന ആരോപണത്തിൽ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡയെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും. സമീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പേര് വെളിപ്പെടുത്താത്ത ഒരു എൻസിബി ഉദ്യോഗസ്ഥൻ എഴുതിയ കത്ത് ഇന്നലെ പുറത്ത് വന്നിരുന്നു. ആര്യൻ ഖാനിൽ നിന്ന് പിടിച്ച ലഹരി മരുന്ന് എൻസിബി ഉദ്യോഗസ്ഥർ തന്നെ കൊണ്ടു വച്ചതെന്നാണ് വെളിപ്പെടുത്തൽ വന്നിട്ടുള്ളത്.
അതേസമയം, ആര്യൻ ഖാൻറെ ജാമ്യാപേക്ഷയിൽ ബോംബെ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ഷാരുഖ് ഖാനിൽ നിന്ന് 18 കോടിയെങ്കിലും തട്ടിയെടുക്കാനായിരുന്നു സമീ‌ർ വാങ്കഡെ അടക്കമുള്ളവരുടെ ശ്രമമെന്നാണ് കേസിലെ സാക്ഷികളിലൊരാൾ നടത്തിയ വെളിപ്പെടുത്തൽ. കേസിലെ മറ്റൊരു സാക്ഷിയായ കിരൺ ഗോവാസിയാണ് ഇടനില നിന്നതെന്നും പറയുന്നു. കസ്റ്റഡിയിലുള്ള ആര്യൻ ഖാനെ കൊണ്ട് പലരെയും ഫോണിൽ വിളിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ അപമാനിച്ചു; വിശദീകരണവുമായി വി.പി ശ്രീനിജിൻ

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ നിരവധി തവണ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന് വി.പി ശ്രീനിജിൻ എംഎൽഎ. ഐക്കര പഞ്ചായത്തിലെ കൃഷി ദിനാഘോഷത്തിലാണ് പരസ്യമായി തന്നെ അപമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റടക്കം സദസിലിരിക്കുമ്പോഴായിരുന്നു അപമാനിച്ചത്....

മികച്ച സംവിധായകന്‍ ബേസില്‍; ഏഷ്യന്‍ അവാര്‍ഡ്‌സില്‍ ഇന്ത്യയുടെ അഭിമാനം

മികച്ച സംവിധായകനുള്ള ഈ വര്‍ഷത്തെ ഏഷ്യന്‍ അക്കാദമി അവാര്‍ഡ് ബേസില്‍ ജോസഫിന്. മിന്നല്‍ മുരളി എന്ന ചിത്രത്തിനാണ് പുരസ്‌കാരം. പതിനാറ് രാജ്യങ്ങളിലെ ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. പുരസ്‌കാരവിവരം തന്റെ സാമൂഹികമാധ്യമത്തിലൂടെ നടനും സംവിധായകനുമായ ബേസിലാണ് അറിയിച്ചത്. സിംഗപ്പൂരില്‍...

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി. പോലീസ് നിര്‍ബന്ധിച്ച്‌ കുറ്റസമ്മതം നടത്തിച്ചെന്നാണ് മജിസ്ട്രേറ്റിന് രഹസ്യ മൊഴി നല്‍കിയത്..നെയ്യാറ്റിന്‍കര രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുമ്ബാകെയാണ് രഹസ്യമൊഴി നല്‍കിയത്....