മാണി സി കാപ്പനെ എന്‍.സി.പിയില്‍ നിന്ന് പുറത്താക്കി

മാണി സി കാപ്പനെ എന്‍.സി.പിയില്‍ നിന്ന് പുറത്താക്കിയതായി എന്‍.സി.പി കേന്ദ്ര നേതൃത്വം അറിയിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനത്തിനാണ് പുറത്താക്കിയതെന്നാണ് വിശദീകരണം.

കഴിഞ്ഞ ദിവസം മാണി സി കാപ്പന്‍ ഉള്‍പ്പെടെ എട്ട് നേതാക്കള്‍ എന്‍.സി.പിയില്‍ നിന്ന് രാജി വെച്ചിരുന്നു. പുതിയ പാർട്ടി രൂപീകരിക്കുമെന്നു പറഞ്ഞ മാണി സി.കാപ്പൻ യുഡിഎഫിന്‍റെ ഘടകകക്ഷിയാകുമെന്നും പ്രഖ്യാപിച്ചു. ഇന്നലെ പാലായിൽ എത്തിയ കാപ്പന്‍ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പ്രവർത്തകരോടൊപ്പം പങ്കെടുത്തിരുന്നു.

യു.ഡി.എഫ്. പ്രവേശനത്തിനുശേഷം പാലായിൽ ചേർന്ന മാണി സി. കാപ്പൻ വിഭാഗം പുതിയ പാർട്ടി രൂപവത്കരിക്കുന്നതിനായുള്ള നടപടിക്രമങ്ങൾക്ക് തുടക്കംകുറിച്ചു. 28-നകം എല്ലാ ജില്ലാകമ്മിറ്റികളും പുനഃസംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. പുതിയ പാർട്ടിയുടെ ഭരണഘടന, പേര്, കൊടി, രജിസ്‌ട്രേഷൻ എന്നിവയെക്കുറിച്ചു തീരുമാനിക്കാൻ മാണി സി. കാപ്പൻ ചെയർമാനും അഡ്വ. ബാബു കാർത്തികേയൻ കൺവീനറുമായി പത്തംഗസമിതിയെ ചുമതലപ്പെടുത്തി

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപ ചിലവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങിയ സംഘം ഇന്ന് രാത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്രതിരിക്കും. യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുകയാണ് വകയിരുത്തിയിരിക്കുന്നത്. വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപയാണ് സര്‍ക്കാര്‍...

റോഷാക്ക് ഒക്ടോബര്‍ 7 ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബര്‍ ഏഴാം തീയതി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി ക്ലീന്‍ യു എ സര്‍ട്ടിഫിക്കറ്റ് ആണ്...

സാ​ള്‍​ട്ട് വെ​ടി​ക്കെ​ട്ടി​ല്‍ പാ​ക്കി​സ്ഥാ​നെ ത​ക​ര്‍​ത്ത് ഇം​ഗ്ല​ണ്ട്

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​റാം ട്വ​ന്‍റി-20​യി​ല്‍ ത​ക​ര്‍​പ്പ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട്. ഫി​ലി​പ്പ് സാ​ള്‍​ട്ടി​ന്‍റെ(41 പ​ന്തി​ല്‍ 87*) മി​ക​വി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഉ​യ​ര്‍​ത്തി​യ 170 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇം​ഗ്ല​ണ്ട് അ​നാ​യാ​സം മ​റി​ക​ട​ന്ന് പ​ര​മ്ബ​ര​യി​ല്‍ ഒ​പ്പ​മെ​ത്തി​യ​ത്. നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട്...