എന്‍.സി.പിയുടെ സീറ്റ് വിട്ടുകൊടുത്ത് വിട്ടുവീഴ്ച്ച വേണ്ടെന്ന് ശരത് പവാര്‍. സിറ്റിങ് സീറ്റ് വിട്ടുനല്‍കി ഇടതുമുന്നണിയില്‍ തുടരേണ്ടതില്ലെന്നാണ് പവാറിന്റെ തീരുമാനം. എൻസിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരനാണ് ഇക്കാര്യം അറിയിച്ചത്. നിയമസഭാ സമ്മേളനം നടക്കുന്ന ഈ മാസം തന്നെ പവാര്‍ കേരളത്തിലെത്തി നേതാക്കളുമായി ചര്‍ച്ച ചെയ്യും.
പാലാ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്നും എന്‍.സി.പി തന്നെ മത്സരിക്കുമെന്നും മാണി സി. കാപ്പനും അറിയിച്ചു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേട്ടമുണ്ടാക്കിയതായി അഭിപ്രായമില്ലെന്ന് പീതാംബരന് മാസ്റ്ററും പറഞ്ഞു.