നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊവിഡ് പരിശോധനാ സൗകര്യം നാളെ മുതല്‍


കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊവിഡ് പരിശോധനാ സൗകര്യം നാളെ മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍. ആര്‍ടി-പിസിആര്‍ പരിശോധനയുടെ ഫലം എട്ടുമണിക്കൂറിനുള്ളിലും ആന്റിജന്‍ പരിശോധനാഫലം പതിനഞ്ചു മിനിട്ടിനുള്ളിലും ലഭിക്കും. ആര്‍ടി-പിസിആറിന് 2100 രൂപയും ആന്റിജന്‍ ടെസ്റ്റിന് 625 രൂപയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്ക്. കിന്‍ഡര്‍ ആശുപത്രിയുമായി സഹകരിച്ചാണ് വിമാനത്താവളത്തില്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡ്(സിയാല്‍) ഈ സംവിധാനം നടപ്പിലാക്കുന്നത്. ടി-1, ട-3 ടെര്‍മിനലുകളുടെ അറൈവല്‍ ഭാഗത്ത് സജ്ജമാക്കിയിട്ടുള്ള കൗണ്ടറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...

ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷ കടമയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷത്തിന്‍റെ കടമയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാവരെയും ഒരുമിപ്പിച്ച്‌ കൊണ്ടു പോകാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമമെന്നും രാഹുല്‍ വ്യക്തമാക്കി. ലണ്ടനില്‍ നടന്ന 'ഐഡിയ ഫോര്‍ ഇന്ത്യ' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...

മോഹന്‍ലാലിന് ഇന്ന് 62-ാം പിറന്നാള്‍

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ പിറന്നാളാണ് ഇന്ന് . മോഹന്‍ലാല്‍ ഇന്ന് അറുപത്തിരണ്ട് വയസിലേക്ക് കടക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ താരങ്ങളും ആരാധകരും അദ്ദേഹത്തിന് ആശംസകള്‍ നേരുന്നുമുണ്ട്. തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട...