നീരജ് ചോപ്രയുടെ ഫൈനല്‍ പ്രവേശം; പിന്നിട്ടത് 86.65 മീറ്റര്‍ ദൂരം

ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര ഫൈനലില്‍. യോഗ്യതൗ റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ മത്സരിച്ച നീരജ് ആദ്യ ശ്രമത്തില്‍ത്തന്നെ 86.65 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. രണ്ട് ഗ്രൂപ്പുകളിലായി യോഗ്യതാ റൗണ്ടില്‍ മത്സരിച്ച 32 താരങ്ങളില്‍ ഏറ്റവും മികച്ച ദൂരവും എ ഗ്രൂപ്പില്‍നിന്ന് ഒന്നാം സ്ഥാനക്കാരനായി യോഗ്യത നേടിയ നീരജിന്റേതാണ്.

ഗ്രൂപ്പ് ബിയില്‍ പാക്കിസ്ഥാന്‍ താരം അര്‍ഷാദ് നദീം 85.16 മീറ്റര്‍ ദൂരം കണ്ടെത്തി ഒന്നാം സ്ഥാനത്തോടെ ഫൈനലിലെത്തി. ബി ഗ്രൂപ്പില്‍ യോഗ്യതയ്ക്കായി മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം ശിവ്പാല്‍ സിങ് 76.40 മീറ്റര്‍ ദൂരത്തിലൊതുങ്ങി ഫൈനല്‍ കാണാതെ പുറത്തായി.

ആദ്യ റൗണ്ടില്‍ നേരിട്ട് ഫൈനലിന് യോഗ്യത നേടുന്നതിനുള്ള ദൂരം 83.50 മീറ്റര്‍ ആയിരുന്നു. ഈ ദൂരത്തേക്കാള്‍ മൂന്ന് മീറ്ററിലധികം ദൂരം ആദ്യ ശ്രമത്തില്‍ത്തന്നെ കണ്ടെത്തി രാജകീയമായിട്ടാണ് നീരജിന്റെ ഫൈനല്‍ പ്രവേശം. ഇതോടെ തുടര്‍ന്നുള്ള രണ്ട് അവസരങ്ങള്‍ താരത്തിന് വേണ്ടിവന്നില്ല. നീരജിനു പുറമെ ഫിന്‍ലന്‍ഡ് താരം ലാസ്സി എറ്റലാറ്റലോ ആദ്യ ശ്രമത്തില്‍ത്തന്നെ യോഗ്യതാ മാര്‍ക്കായ 84.50 മീറ്റര്‍ ദൂരത്തോടെയും ജര്‍മനിയുടെ ലോക ഒന്നാം നമ്ബര്‍ താരം ജൊഹാനസ് വെറ്റര്‍ മൂന്നാം ശ്രമത്തില്‍ 85.64 മീറ്റര്‍ ദൂരത്തോടെയും ഫൈനലിന് യോഗ്യത നേടി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ആലിയാ ഭട്ട് അമ്മയാകുന്നു

ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘ഞങ്ങൾ കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം സ്‌കാൻ...

യൂസ്ഡ് കാര്‍ ബിസിനസ്സുകള്‍ക്ക് വിരാമമിട്ട് ഒല

യൂസ്ഡ് കാറുകള്‍ വിരാമമിടാനുള്ള തീരുമാനവുമായി ഒല. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് യൂസ്ഡ് കാര്‍ ബിസിനസ്സ് ഒല അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടര്‍ച്ചയായി ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. ഇതിന്റെ ഭാഗമായാണ് ഒല...

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ നടന്‍ പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

സൂപ്പര്‍ഹിറ്റ് ചിത്രം 'ആക്ഷന്‍ ഹീറോ ബിജു' വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ നടന്‍ പ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു. കളമശേരി സ്വദേശി കാവുങ്ങല്‍പറമ്ബില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്) വീടിനു...