നെന്‍മാറ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ട് കച്ചവടം നടത്തിയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു

നെന്‍മാറ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ട് കച്ചവടം നടത്തിയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു. ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി പണം നല്‍കി വോട്ട് കച്ചവടം നടത്തി. മണ്ഡലത്തില്‍ പണാധിപത്യമാണ് നടന്നതെന്നും എന്നാല്‍ ഇതെല്ലാം മറികടന്ന് എല്‍ഡിഎഫ് വിജയിക്കുമെന്നും കെ ബാബു പറഞ്ഞു.

യുഡിഎഫില്‍ സീറ്റ് കച്ചവടം നടത്തിയെന്ന് ആരോപണമുയര്‍ന്ന നെന്‍മാറ മണ്ഡലത്തില്‍ വോട്ട് കച്ചവടവും നടന്നുവെന്നാണ് ആരോപണമുയരുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിഎംപിയിലെ സിഎന്‍ വിജയകൃഷ്ണന്‍ പണം കൊടുത്താണ് സീറ്റ് വാങ്ങിയത്. വിജയകൃഷ്ണന്‍ വോട്ടിനായി നിരവധി പേര്‍ക്ക് പണം നല്‍കി.

വോട്ടര്‍മാര്‍ക്കും പല സ്ഥലങ്ങളിലും പണം നല്‍കിയിട്ടുണ്ട്. അസംതൃപ്തരായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പണം നല്‍കി സ്വാധീനിച്ചു. ബിജെപി ശക്തി കേന്ദ്രങ്ങളില്‍ പലയിടത്തും പോളിംഗ് ഏജന്‍റുമാര്‍ പോലുമുണ്ടായിരുന്നില്ല പണാധിപത്യമാണ് തിരഞ്ഞെടുപ്പില്‍ നടന്നത്. എന്നാല്‍ എല്‍ഡിഎഫിന് വിജയം സുനിശ്ചിതമാണെന്ന് കെ ബാബു പറഞ്ഞു.
രണ്ട് മുന്നണികളും സീറ്റ് ഘടകകക്ഷിക്ക് നല്‍കിയതിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍പ്പുണ്ടായിരുന്നുവെന്നും സീറ്റ് കച്ചവടത്തില്‍ പ്രതിഷേധമുള്ള പ്രവര്‍ത്തകര്‍ എല്‍ഡിഎഫിനനുകൂലമായി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കെ ബാബു പറഞ്ഞു. കോണ്‍ഗ്രസ് മത്സരിച്ചിരുന്ന സീറ്റ് ഘടകകക്ഷിയായ സിഎംപിക്ക് വിട്ട് നല്‍കിയത് പണം വാങ്ങിയാണെന്ന് ആരോപിച്ച്‌ നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ നെന്‍മാറയില്‍ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...