കാലവര്‍ഷക്കെടുതി ; നേപ്പാളില്‍ 16 മരണം, 22 പേരെ കാണാതായി

നേപ്പാളില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ വിവിധ ജില്ലകളിലായി വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം 16 മരണവും 11പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍. 22 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നുവെന്നും ദുരിത ബാധിതര്‍ക്കായുള്ള അവശ്യസേവനങ്ങള്‍ സര്‍ക്കാര്‍ നല്‍കി വരുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ഒരാഴ്‌ചയായുള്ള കനത്ത മഴയിലും മണ്ണിടിച്ചിലിലും രാജ്യത്താകമാനം നാശനഷ്‌ടങ്ങളുണ്ടായി. സിന്ധുപാല്‍ചോക്ക്, മനാങ് ജില്ലകളാണ് ഉയര്‍ന്ന അളവില്‍ ബാധിക്കപ്പെട്ട പ്രദേശങ്ങള്‍.

മണ്‍സൂണ്‍ ആരംഭിക്കുന്നതോടെ വര്‍ഷം തോറും 100ലധികം പേരാണ് രാജ്യത്ത് മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിക്കുന്നത്. അതേസമയം രാജ്യത്തുടനീളം മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ പ്രാദേശിക ഭരണകൂടങ്ങള്‍ (ഡി‌എ‌ഒ) ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നകിവരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...