ഇന്ത്യയിൽ വില കുറഞ്ഞ കോവിഡ്​ വാക്​സിനെത്തുന്നു

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോവിഡ്​ വാക്​സിനാവാൻ ബയോളജിക്കൽ ഇയുടെ കോർബേവാക്​സ്​ ഒരുങ്ങുന്നു. വാക്​സിന്റെ ഒരു ഡോസിന് 250 രൂപ മാത്രമാണ് വില എന്നാണ് റിപ്പോർട്ടുകൾ. രണ്ട്​ ഡോസുകളുള്ള വാക്സിന് 500 രൂപ മാത്രമേ വിലയാവുകയുള്ളു. വാക്സിൻ നിലവിൽ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. വൈകാതെ ഇതിന്​ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. അതേസമയം, കോർബേവാക്​സിന് രണ്ട് ഡോസുകൾക്ക് 400 രൂപയിൽ താഴെയായിരിക്കും വിലയെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​. അംഗീകാരം ലഭിക്കുന്നതിന്​ മുമ്പ്​ തന്നെ വാക്​സിന്റെ 30 കോടി ഡോസുകൾക്ക്​ കേന്ദ്രസർക്കാർ ഓർഡർ നൽകിയിട്ടുണ്ട്​. വാക്​സിന്റെ ആദ്യ രണ്ട്​ ഘട്ട ക്ലിനിക്കൽ ട്രയലുകളും വിജയകരമായിരുന്നു. അടുത്ത ഏതാനം മാസങ്ങൾക്കുള്ളിൽ വാക്​സിൻ വിപണിയിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. സിറം ഇൻസ്​റ്റിറ്റ്യൂട്ട്​ നിർമിക്കുന്ന കോവിഷീൽഡ്​ വാക്​സിന്റെ രണ്ട്​ ഡോസുകൾ സംസ്ഥാന സർക്കാറിന്​ 600 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക്​ 1200 രൂപക്കുമാണ്​ നൽകുന്നത്​. ഭാരത്​ ബയോടെകി​ന്റെ കോവാക്​സിൻ 800 രൂപക്കും 2400 രൂപക്കുമാണ്​ നൽകുന്നത്​. സ്​പുട്​നിക്​ വാക്​സിന്റെ ഒരു ഡോസിന്​ 995 രൂപയാണ്​ വില.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപ ചിലവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങിയ സംഘം ഇന്ന് രാത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്രതിരിക്കും. യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുകയാണ് വകയിരുത്തിയിരിക്കുന്നത്. വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപയാണ് സര്‍ക്കാര്‍...

റോഷാക്ക് ഒക്ടോബര്‍ 7 ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബര്‍ ഏഴാം തീയതി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി ക്ലീന്‍ യു എ സര്‍ട്ടിഫിക്കറ്റ് ആണ്...

സാ​ള്‍​ട്ട് വെ​ടി​ക്കെ​ട്ടി​ല്‍ പാ​ക്കി​സ്ഥാ​നെ ത​ക​ര്‍​ത്ത് ഇം​ഗ്ല​ണ്ട്

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​റാം ട്വ​ന്‍റി-20​യി​ല്‍ ത​ക​ര്‍​പ്പ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട്. ഫി​ലി​പ്പ് സാ​ള്‍​ട്ടി​ന്‍റെ(41 പ​ന്തി​ല്‍ 87*) മി​ക​വി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഉ​യ​ര്‍​ത്തി​യ 170 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇം​ഗ്ല​ണ്ട് അ​നാ​യാ​സം മ​റി​ക​ട​ന്ന് പ​ര​മ്ബ​ര​യി​ല്‍ ഒ​പ്പ​മെ​ത്തി​യ​ത്. നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട്...