മികച്ച രൂപഭംഗിയുളള എക്സ്റ്റീരിയറും അത്യാധുനിക സൗകര്യങ്ങളുളള അകത്തളങ്ങളും സംഗമിക്കുന്ന ലാന്‍ഡ് റോവറിന്റെ ഫാമിലി പ്രീമിയം എസ്യുവി ആയ ഡിസ്കവറിയുടെ പരിഷ്കരിച്ച പതിപ്പ് വിപണിയില്‍. ഏറ്റവും പുതിയതും ശക്തവുമായ ആറ് സിലിണ്ടര്‍ ഇന്‍ജെനിയം പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍, നൂതന പിവി പ്രോ ഇന്ഫോടൈന്മെന്റ്, മികച്ച സൗകര്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുതിയ ഡിസ്കവറി. ഏഴ് സീറ്റുകളുളള പ്രീമിയം എസ് യു വി ആണിത്. ലാന്‍ഡ് റോവറിന്റെ പുതിയ ഇലക്ട്രിക്കല്‍ വെഹിക്കിള്‍ ആര്‍ക്കിടെക്ചര്‍ (ഇവിഎ 2.0) അടിസ്ഥാനമാക്കിയുളള ഡിസ്കവറി പുതിയ തലത്തിലുള്ള ആധുനികതയും കാര്യക്ഷമതയും വാഹനത്തിന് പ്രദാനം ചെയ്യുന്നു.
ഡേടൈം റണ്ണിംഗ് ലൈറ്റ് സിഗ്നേച്ചര്‍ സഹിതമുളള പുതിയ സിഗ്നേച്ചര്‍ എല്‍ഇഡി ഹെഡ് ലൈറ്റുകള്‍ സജ്ജീകരിച്ചിരിക്കുന്നത് കൂടുതല്‍ മികച്ച രൂപം സൃഷ്ടിക്കുന്നു, അതേസമയം ആനിമേറ്റഡ് സ്വീപ്പിംഗ് ഫ്രണ്ട്, റിയര്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ വ്യക്തമായ കാഴ്ച നല്കുന്നു. പുതുക്കിയ ഫ്രണ്ട് ബമ്ബറില്‍ വിശാലമായ ബോഡികളര്‍ ഗ്രാഫിക് സവിശേഷതകളും വാഹനത്തിലുണ്ട്.