കൊവിഡ് മരണനിരക്ക് കുറയ്ക്കാന്‍ പുതിയ പദ്ധതി

മൂന്നാം തരംഗ ഭീഷണി മറികടക്കാന്‍ പുതിയ പദ്ധതിയുമായി ഐസിഎംആര്‍. 30 ദിവസത്തിനുള്ളില്‍ ജനസംഖ്യയുടെ 75 ശതമാനത്തെ വാക്സിനേറ്റ് ചെയ്യാന്‍ സാധിച്ചാല്‍ കോവിഡ് മരണങ്ങള്‍ കുറയ്ക്കാനാകുമെന്നാണ് കണ്ടെത്തല്‍.

ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഐസിഎംആര്‍ നടത്തിയ മോഡലിംഗ് പഠനത്തിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്. പഠനം പ്രാബല്യത്തിലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. രാജ്യത്ത് കോവിഡ് രോഗികള്‍ കുറഞ്ഞെങ്കിലും മൂന്നാം തരംഗ ഭീതി വലിയതോതില്‍ നിലനില്‍ക്കുന്നുണ്ട്.

30 ദിവസത്തിനുള്ളില്‍ 75 ശതമാനം ജനങ്ങള്‍ക്ക് ഒരു ഡോസ് വാക്സിനെങ്കിലും നല്‍കുന്നത് മരണനിരക്ക് 37 ശതമാനം വരെ കുറയ്ക്കുമെന്നായിരുന്നു പഠനം. രോഗലക്ഷണങ്ങളുള്ള അണുബാധകള്‍ 26 ശതമാനം കുറയ്ക്കുന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കാത്തിരിപ്പിന് വിരാമം; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി

കാത്തിരിപ്പിനൊടുവില്‍ നടന്ന പൂരം വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ദിവസത്തിനു ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തേക്കിന്‍കാട് മൈതാനത്ത് പൂരം വെടിക്കെട്ട് നടന്നത്. മഴ...

ഐപിഎൽ: ആദ്യ രണ്ട് സ്ഥാനങ്ങൾ ലക്ഷ്യമിട്ട് രാജസ്ഥാൻ; ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ചെന്നൈ

ഐപിഎലിൽ ഇന്ന് സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞെങ്കിലും ഇന്ന് ചെന്നൈയെ കീഴടക്കാനായാൽ രാജസ്ഥാൻ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ എത്തും....

ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്ര൦ സൃഷ്ടിക്കാനൊരുങ്ങി ഫിഫ

പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതകൾ റഫറിമാരായി എത്തുന്നു. ഖത്തർ ലോകകപ്പിൽ ആറ് വനിതാ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്....