ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡണ് കോവിഡ് സ്ഥിരീകരിച്ചു

വെല്ലിഗ്ടണ്‍: ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡണ് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ തോതിലുള്ള ലക്ഷണങ്ങള്‍ മാത്രമണുള്ളതെന്നും ഏഴ് ദിവസം വീട്ടില്‍ പൂര്‍ണ വിശ്രമം തേടുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

കഴിഞ്ഞ ആഴ്ച്ച ജസീന്തയുടെ ഭര്‍ത്താവ് ക്ലാര്‍ക്ക് ഗയ്‌ഫോര്‍ഡിന കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ജസിന്തയും നിരീക്ഷണത്തിലയിരുന്നു. തിങ്കളാഴ്ച തിരിച്ച്‌ ജോലിയില്‍ പ്രവേശിക്കെയാണ് അവര്‍ക്കും കോവിഡ് പോസിറ്റീവായത്. കോവിഡ് പോസിറ്റീവായ കാര്യം ജസീന്ത തന്നെയാണ് ഇന്‍സ്റ്റന്റ്ഗ്രാമിലൂടെ അറിയിച്ചത്.

കോവിഡിന്റെ പ്രരംഭഘട്ടത്തില്‍ രോഗനിയന്ത്രണത്തില്‍ വളരെമികച്ച പ്രകടനമാണ് ജസീന്ത കാഴ്ചവെച്ചിരുന്നത്. മരണസംഖ്യ കുറക്കാനും രജ്യത്ത് നടപ്പിലാക്കിയ നിയന്ത്രണങ്ങളാല്‍ സാധ്യമായിരുന്നു.

എന്നിരുന്നാലും ഓമിക്രോണ്‍ രാജ്യത്ത് കൂടുതലായി വ്യാപിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ച 50,000ത്തിലധികം കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...