ജയിച്ചാല്‍ സെമിഫൈനലില്‍,തോറ്റാല്‍ ഇന്ത്യക്ക് സാധ്യത; നിർണായകം ന്യൂസിലാൻഡ് അഫ്ഘാൻ മത്സരം

ടി20 ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡ് ഇന്ന് അഫ്ഗാനിസ്താനെ നേരിടും. ഉച്ചകഴിഞ്ഞ് 3.30ന് അബുദാബിയിലാണ് മത്സരം. മത്സരഫലം ഇന്ത്യയുടെ സെമി സാധ്യതകളെയും നിര്‍ണയിക്കും.

നേരത്തെ തന്നെ സെമി ഉറപ്പാക്കിയ പാകിസ്താന്‍ സ്‌കോട്ട്‌ലന്‍ഡിനെ നേരിടും. രാത്രി 7.30ന് ഷാര്‍ജയിലാണ് മത്സരം

സെമി പ്രവേശനത്തിന് ന്യൂസിലന്‍ഡിന്റെ അവസാന കടമ്ബയാണ് അഫ്ഗാനെതിരായ മത്സരം. ജയം നേടിയാല്‍ ഗ്രൂപ്പില്‍ രണ്ടാമനായി സെമിയിലെത്താം. വമ്ബന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ അഫ്ഗാനും സെമി സാധ്യതയുണ്ട്. ന്യുസിലാന്‍ഡ് പരാജയപ്പെടുകയാണെങ്കില്‍ ഇന്ത്യയ്ക്ക് സെമി സാധ്യതകള്‍ സജീവമാകും. സമ്മര്‍ദമില്ലാതെ ബാറ്റ്‌ചെയ്യുന്ന മുന്‍നിര ബാറ്റര്‍മാരും റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബ് ഉര്‍ റഹ്‌മാന്‍ സ്പിന്‍ ത്രയവുമാണ് അഫ്ഗാന്റെ കരുത്ത്. അതേസമയം, ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍, മാര്‍ട്ടിന്‍ ഗുപ്ടില്‍ എന്നീ ബാറ്റര്‍മാരും ഡാരില്‍ മിച്ചല്‍, ഗ്ലേന്‍ ഫിലിപ്‌സ്, ജിമ്മി നീഷാം എന്നീ അള്‍റൗണ്ടര്‍മാരും ബോള്‍ട്ടും സൗത്തിയും സോധിയും ഫോമിലുള്ളത് ന്യൂസിലന്‍ഡിന് സാധ്യത കൂട്ടുന്നു.

പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള പാകിസ്താനും അവസാന സ്ഥാനക്കാരായ സ്‌കോട്ട്‌ലന്‍ഡും തമ്മിലാണ് രണ്ടാം മത്സരം. കരുത്തിലും അനുഭവ സമ്ബത്തിലും പാകിസ്താനാണ് ബഹുദൂരം മുന്നില്‍. എന്നാലും പോരാടാനുറച്ചാകും സ്‌കോട്ടിഷ് പടയുടെ വരവ്. പ്രാഥമിക റൗണ്ട് ഗ്രൂപ്പ് ചാമ്ബ്യന്‍മാരായി എത്തിയവര്‍ക്ക് അവസാന മത്സരം ജയിക്കാനായാല്‍ തലയുയര്‍ത്തി മടങ്ങാം.ബാറ്റിങിലും ബൗളിങിലും ഒരേപൊലെ മികവ് പുലര്‍ത്തുന്ന പാകിസ്താന്‍ സെമിഫൈനലിന് മുമ്ബ് വമ്ബന്‍ ജയം നേടി ആത്മവിശ്വാസം വര്‍ധിപ്പിക്കാനാകും ശ്രമിക്കുക.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...