പ്രഥമ ടെസ്റ്റ് ചാമ്പ്യന്മാരായി ന്യൂസിലാൻഡ്

സതാംപട്ണ്‍: രണ്ട് വര്‍ഷത്തിലധികം നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് കിരീടം ന്യൂസിലന്‍ഡ് നേടി. എന്നാല്‍ എല്ലാവരും ഒരുപൊലെ സന്തോഷിക്കുന്നത് കെയിന്‍ വില്യംസണ്‍ന്റെ ചിരിയിലാണ്.

രാജ്യമെന്നോ, താരങ്ങളെന്നോ വ്യത്യാസമില്ലാതെയാണ് വില്യസണ്‍ന്റെ പുഞ്ചിരിക്കൊപ്പം ക്രിക്കറ്റ് ലോകം ഒത്തു ചേര്‍ന്നിരിക്കുന്നത്. ന്യൂസിലന്‍ഡിലേക്ക് ആദ്യമായി ഒരു ഐ.സി.സി കിരീടം കൊണ്ടു വരാനും താരത്തിനായി.

2019 ലോകകപ്പ് ഫൈനലില്‍ കിരീടം നഷ്ടമായത് എങ്ങനെയെന്ന് ലോകം കണ്ടതാണ്. എന്നാല്‍ ടെസ്റ്റ് ലോകകപ്പ് ഫൈനലില്‍ വില്യംസണും കൂട്ടരും തൊട്ടതെല്ലാം പൊന്നാവുകയായിരുന്നു.

ആദ്യം പന്തുകൊണ്ട് പ്രതിഭാധനരായ ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തു. പിന്നീട് രണ്ടാം ഇന്നിങ്സില്‍ നിര്‍ണയകമായ 32 റണ്‍സ് ലീഡ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 170 റണ്‍സിലൊതുക്കി.

139 എന്ന വിജയലക്ഷ്യം ന്യൂസിലന്‍ഡിന് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്തിയിരുന്നില്ല. അനായാസം റോസ് ടെയ്ലറിനൊപ്പം ചേര്‍ന്ന് വില്യംസണ്‍ കടമ്ബ കടന്നു.

തോല്‍വിയിലും ജയത്തിലും ഒരു പോലെ ചിരിക്കുന്ന ന്യൂസിലന്‍ഡ് നായകന്റെ നേട്ടത്തില്‍ ലോകം ഒത്തു ചേര്‍ന്നു എന്ന് തന്നെ പറയാം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന്‍ മരിച്ചു

  ബെയ്‌റാംപൂര്‍: പഞ്ചാബിലെ ബെയ്‌റാംപൂരില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരന്‍ മരിച്ചു. തെരുവുനായ്ക്കള്‍ വിടാതെ പിന്തുടര്‍ന്ന് ഓടുമ്ബോഴാണ് ഋത്വിക് എന്ന കുട്ടി കുഴല്‍ക്കിണറിലേക്ക് പതിച്ചത്. ഒമ്ബത് മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്. 65 മീറ്റര്‍ താഴെ...

പെട്രോള്‍ വില ഇനി ദിവസവും വികസിക്കും; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഇന്ധനവില കുറച്ചതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പരിഹാസം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോള്‍ വില ഇനി ദിവസവും വികസിക്കും എന്നാണ് കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...