നെയ്യാറ്റിൻകരയിലെ തർക്കഭൂമി വില കൊടുത്ത് വാങ്ങി ബോബി ചെമ്മണ്ണൂർ; കുട്ടികൾക്ക് കൈമാറും

നെയ്യാറ്റിൻകരയിൽ ദമ്പതികൾ തീ കൊളുത്തി മരിച്ചതുമായി ബന്ധപ്പെട്ട തർക്കഭൂമിയും വീടും ഉടമയ്ക്ക് വില കൊടുത്ത് ബോബി ചെമ്മണ്ണൂർ വാങ്ങി. ശനിയാഴ്ച രാവിലെ എഗ്രിമെൻ്റ് എഴുതി. വൈകുന്നേരം 5.30ന് ദമ്പതികൾ മരിച്ച വീട്ടിൽ വച്ച് ബോബി ചെമ്മണ്ണൂർ എഗ്രിമെൻ്റ് ദമ്പതികളുടെ മക്കൾക്ക് കൈമാറും. വീടിൻറെ പുതുക്കിപ്പണിയൽ ഉടൻ ഉണ്ടാകും. അതു വരെ കുട്ടികളുടെ പൂർണ സംരക്ഷണവും ബോബി ഏറ്റെടുക്കും.

ഈ മാസം 22നാണ് നെയ്യാറ്റിൻകര സ്വദേശി രാജനും ഭാര്യയും ആത്മഹത്യക്ക് ശ്രമിച്ചത്. വീടിരിക്കുന്ന തർക്ക ഭൂമിയിൽ നിന്നും ഒഴിപ്പിക്കാനായി പോലീസ് എത്തിയപ്പോൾ അമ്പിളിയും രാജനും പ്രട്രോൾ ദേഹത്ത് ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. അവരെ രക്ഷിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ശ്രമിക്കുന്നതിനിടയിൽ തീ പടരുകയായിരുന്നു. ഗുരുതരമായി പൊള്ളളേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണപ്പെട്ടു. ഭീഷണിപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും പോലീസ് ലൈറ്റർ തട്ടിപ്പറിച്ചപ്പോൾ തീ പടരുകയായിരുന്നുവെന്നും രാജൻ മരണമൊഴിയിൽ പറഞ്ഞിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...