ലൈഫ് മിഷൻ അഴിമതി ; വാട്‌സ്ആപ്പ് ചാറ്റുകള്‍ വിജിലന്‍സിന് കൈമാറാന്‍ അനുമതി

ലൈഫ് മിഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ വിജിലന്‍സിന് കൈമാറാന്‍ എന്‍ഐഎ കോടതി അനുമതി നല്‍കി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൻ്റെയും സ്വപ്ന സുരേഷിൻ്റെയും കോള്‍ രേഖകള്‍ പരിശോധിക്കാനും വിജിലന്‍സ് നടപടി ആരംഭിച്ചു. ക്രമക്കേടിനാധാരമായ കരാര്‍ ഒപ്പിട്ട കാലയളവ് മുതലുള്ള കോള്‍ രേഖകളാണ് പരിശോധിക്കുക. കൂടാതെ ഐടി വകുപ്പില്‍ സ്വപ്നയെ നിയമിച്ചതിനെ തുടർന്നുള്ള പ്രാഥമിക അന്വേഷണവും തുടങ്ങി.

ലൈഫ് മിഷൻ ക്രമക്കേടിൽ പ്രതികളുടെയടക്കം മൊഴിയെടുപ്പ് പൂര്‍ത്തിയായെങ്കിലും വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പരിശോധിക്കണമെന്നാണ് വിജിലന്‍സിൻ്റെ നിലപാട്. പ്രാഥമിക അന്വേഷണത്തിന് ശേഷം ആവശ്യമെങ്കില്‍ കേസെടുക്കുമെന്നും വിജിലന്‍സ് അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ വാട്‌സ്ആപ്പ് സന്ദേശങ്ങളടക്കം വിജിലന്‍സിന് ലഭിക്കും.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...