രാജ്യത്ത് 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ക്ക് വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്. രാജ്യത്തെ ഇലക്ട്രോണിക് വ്യവസായത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും പങ്കുണ്ട്. എന്നാല്‍ വിദേശ ബ്രാന്‍ഡുകളെ ഒഴിവാക്കുക എന്നല്ല ഇതിനര്‍ഥം. കയറ്റുമതി വര്‍ധിപ്പിക്കണമെന്നാണ് ഈ കമ്പനികളോട് ഞങ്ങള്‍ ആവശ്യപ്പെട്ടത്.
ഇലക്ട്രോണിക് എക്കോസിസ്റ്റത്തിലേക്ക് ഇന്ത്യന്‍ കമ്പനികള്‍ അവരുടെ ഭാഗത്ത് നിന്നും സംഭവനകള്‍ നല്‍കേണ്ടതുണ്ടെന്നും അതിനര്‍ത്ഥം വിദേശ കമ്പനികളെ ഒഴിവാക്കുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി.
‘12,000 രൂപയില്‍ താഴെ വരുന്ന ഹാന്‍ഡ്സെറ്റുകള്‍ക്കായുള്ള കംപോണന്റ്സ് മാത്രം വിപണിയില്‍ ഇറക്കുന്നതിന് പകരം മൊത്തമായി എല്ലാ ശ്രേണിയിലേക്കും ഇത് വ്യാപിപ്പിക്കണം. നിലവില്‍ 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ നിരോധിക്കുന്നതിനെ കുറിച്ച് പദ്ധതികളൊന്നുമില്ല’- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
രാജ്യത്തെ എന്‍ട്രിലെവല്‍ വിപണി തകരുന്നതു ഷഓമി ഉള്‍പ്പെടെയുള്ള ചൈനീസ് കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാകുമായിരുന്നു. കോവിഡിനെ തുടര്‍ന്നു ചൈനയിലെ ആഭ്യന്തര വിപണിയില്‍ മാന്ദ്യമുണ്ടായതോടെ ഇന്ത്യയെ ആശ്രയിച്ചാണ് ഈ കമ്പനികളുടെ നിലനില്പ്.