കോണ്‍ഗ്രസില്‍ തുല്യനീതി ലഭിക്കുന്നില്ല; അനില്‍കുമാറിനെ പിന്‍തുണച്ച് ലതിക സുഭാഷ്

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെയുള്ള കെപി അനില്‍കുമാറിന്റെ വിമര്‍ശനത്തെ പിന്തുണച്ച് കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന ലതികാ സുഭാഷ്.

‘ആത്മാര്‍ത്ഥമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന, താഴെതട്ടിലെ പ്രവര്‍ത്തകരുമായി ബന്ധമുള്ള നേതാക്കളും പ്രവര്‍ത്തകരും ഇതുവരെ ക്ഷമിച്ചിരുന്നവരാണ്. അവര്‍ പാര്‍ട്ടി വിടുന്ന സ്ഥിതിയാണ് ഇപ്പോള്‍ കാണുന്നത്. ഇത് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നോടിയായി ഞാന്‍ ഉള്‍പ്പെടെ പിസി ചാക്കോ, റോസിക്കുട്ടി ടീച്ചര്‍, എപി ഗോപിനാഥ്, പ്രശാന്ത്, ഇപ്പോള്‍ കെപി അനില്‍കുമാറും രാജിവെച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന് വേണ്ടി സംഭാവന ചെയ്തവരാണ് രാജിവെക്കുന്നത്’- ലതികാ സുഭാഷ് പറഞ്ഞു.

അനില്‍ പറഞ്ഞതെല്ലാം ശരിയാണ്. പാര്‍ട്ടിയെ ഒരുപാട് സ്നേഹിച്ച പ്രവര്‍ത്തകയാണ് താന്‍. അവിടെ തുല്യനീതി ലഭിക്കുന്നില്ല. നേരത്തെ കടുത്ത വിമര്‍ശനം ഉന്നയിച്ച നേതാക്കളെല്ലാം ഇന്ന് നേതൃത്വത്തില്‍ ഉണ്ട് എന്നും ലതികാ സുഭാഷ് പ്രതികരിച്ചു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ആലിയാ ഭട്ട് അമ്മയാകുന്നു

ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘ഞങ്ങൾ കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം സ്‌കാൻ...

യൂസ്ഡ് കാര്‍ ബിസിനസ്സുകള്‍ക്ക് വിരാമമിട്ട് ഒല

യൂസ്ഡ് കാറുകള്‍ വിരാമമിടാനുള്ള തീരുമാനവുമായി ഒല. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് യൂസ്ഡ് കാര്‍ ബിസിനസ്സ് ഒല അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടര്‍ച്ചയായി ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. ഇതിന്റെ ഭാഗമായാണ് ഒല...

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ നടന്‍ പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

സൂപ്പര്‍ഹിറ്റ് ചിത്രം 'ആക്ഷന്‍ ഹീറോ ബിജു' വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ നടന്‍ പ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു. കളമശേരി സ്വദേശി കാവുങ്ങല്‍പറമ്ബില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്) വീടിനു...