കടുത്ത നിയന്ത്രണങ്ങളോടെ ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി ഉത്തരേന്ത്യ

കടുത്ത നിയന്ത്രണങ്ങളോടെയാണെങ്കിലും ഉത്തരേന്ത്യ ഇന്ന് ദീപാവലി ആഘോഷത്തിൽ. നഗരങ്ങളും ഗലികളും വർണ ദീപങ്ങൾ കൊണ്ട് അലങ്കരിച്ച് ദീപാവലിക്ക് ഒരുങ്ങി കഴിഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ആഘോഷങ്ങൾ.

വനവാസത്തിന് ശേഷം മടങ്ങിയെത്തിയ ശ്രീരാമനെ സ്വീകരിച്ചുവെന്ന സങ്കല്‍പത്തിന്‍റെ ഓർമ്മ പുതുക്കാനാണ് ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷിക്കുന്നത്. അലങ്കാര ദീപങ്ങളും മൺ ചെരാതുകളും കൊണ്ട് അലങ്കരിച്ച വർണ്ണ ശോഭയിലാണ് വഴികളും വീടുകളും. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷത്തിനു കൊഴുപ്പ് കൂട്ടും. അന്തരീക്ഷ മലീനികരണത്തിന്‍റെയും കോവിഡിന്‍റെയും പശ്ചാത്തലത്തിൽ പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണമുണ്ട്. പ്രാധാന മന്ത്രി നരേന്ദ്ര മോദി രാജസ്ഥാൻ ജയ്സാൽമീറിലുള്ള പട്ടാള ക്യാമ്പിലാവും ദീപാവലി ആഘോഷിക്കുക. ദീപാവലി ഒരുക്കങ്ങൾക്കായി കഴിഞ്ഞ ഒരാഴ്ച ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങിയത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പോളണ്ടിനെ തകർത്ത് ലോകകപ്പ് ഫ്രാൻസ് ക്വാർട്ടറിൽ

പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പോളണ്ടിനെ തകർത്ത് ഫ്രാൻസ് ക്വാർട്ടറിൽ, ഇരു പകുതിയിലും പൊരുതിക്കളിച്ച പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് തോൽപ്പിച്ചത്. എംബാപ്പേ തകർത്താടിയ മത്സരത്തിൽ ആധികാരികമായായിരുന്നു ഫ്രഞ്ച് വിജയം, ആദ്യ പകുതിയിലും രണ്ടാം...

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദം: പേര് വിലക്കി ഫിലിം ചേംബർ

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചിത്രത്തിന് ‘ഹിഗ്വിറ്റ’ എന്ന പേര് വിലക്കി ഫിലിം ചേംബർ. ഹിഗ്വിറ്റ എൻ.എസ് മാധവന്റെ പ്രശസ്തമായ നോവലെന്നും ചേംബർ. അതേസമയം ഹിഗ്വിറ്റ എന്ന പേര് പിൻവലിക്കില്ലെന്ന നിലപാട് സംവിധായകൻ...

‘ക്ഷണിക്കപ്പെട്ടത് ജൂറി തലവനായി, ചെയ്തത് എന്റെ ജോലി മാത്രം’; കശ്മീര്‍ ഫയല്‍സ് വിവാദത്തില്‍ വിശദീകരണവുമായി നാദവ് ലാപിഡ്

‘ദ കശ്മീര്‍ ഫയല്‍സ്’ സിനിമയെ വള്‍ഗര്‍, പ്രൊപ്പഗാണ്ട എന്നു വിശേഷിപ്പിച്ച ഗോവന്‍ ചലച്ചിത്രമേള ജൂറി തലവനും ഇസ്രയേലി ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ഈ ചിത്രം കണ്ടിട്ട് അസ്വസ്ഥതയും നടുക്കവുമുണ്ടായെന്നും ഈ...