വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം സെർബിയൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്. ഫൈനലില്‍ ഓസ്ട്രേലിയയുടെ നിക്ക് കിർഗിയോസിനെ 4-6, 6-3, 6-4, 7-6 എന്ന സ്കോറിന് പരാജയപ്പെടുത്തി. ജോക്കോവിച്ചിന്റെ ഏഴാം വിംബിൾഡണും, 21ാം ഗ്രാൻഡ്സ്ലാം കിരീടവുമാണിത്. ഇതോടെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ റാഫേല്‍ നദാലിന് തൊട്ടുപിറകിലെത്താനും ജോക്കോവിച്ചിന് സാധിച്ചു.
2001-ൽ ഗോറാൻ ഇവാനിസെവിച്ചിന് ശേഷം ആദ്യ സീഡ് ചെയ്യപ്പെടാത്ത ചാമ്പ്യനാകാൻ റാങ്കിംഗിൽ 40-ാം സ്ഥാനത്തുള്ള കിർഗിയോസ് ശ്രമിച്ചുവെങ്കിലും ജോക്കോവിച്ചിന്റെ അനുഭവത്തിന് മുന്നിൽ കീഴടങ്ങേണ്ടി വന്നു. ജോക്കോവിച്ചിന്റെ തുടർച്ചയായ നാലാം വിംബിൾഡൺ കിരീടമാണിത്. കിര്‍ഗിയോസ് ആകട്ടെ ആദ്യമായാണ് ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിയത്. കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം എന്ന നേട്ടത്തിൽ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡററെ പിന്തള്ളിയാണ് ജോക്കോവിച്ച് മുന്നിൽ എത്തിയത്. ഇതുവരെ 20 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ ഫെഡറർ നേടിയിട്ടുണ്ട്. സ്പെയിനിന്റെ റാഫേൽ നദാലിന്റെ പേരിലാണ് ഏറ്റവും കൂടുതൽ (22)കിരീടങ്ങൾ.