എണ്ണവില വീണ്ടും കുതിക്കുന്നു

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണവില കത്തിക്കയറുന്നു. വാരാന്ത്യം എണ്ണവില 110 ഡോളറിന് അടുത്തായിരുന്നെങ്കില്‍ ഇന്നത് 120 ഡോളറിനോട് അടുക്കുകയാണ്.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ എക്സൈസ് നികുതി കുറച്ചിരുന്നെങ്കിലും ഇന്ധനവിലയിലെ പതിവ് കയറ്റം അധികം വൈകില്ലെന്നു സൂചന ശക്തമാകുന്നു.

137 ദിവസങ്ങളോളം വില ഉയര്‍ത്താതിരുന്ന രാജ്യത്തെ പ്രാദേശിക കമ്ബനികള്‍ 16 ദിവസം കൊണ്ട് ഇന്ധനവില ലിറ്ററിന് 10 രൂപ വര്‍ദ്ധിപ്പിച്ചു. കുതിച്ചുയരുന്ന പണപ്പെരുപ്പം നേരിടുന്നതിനായി ഇക്കഴിഞ്ഞ മേയ് 21നാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. എക്‌സൈസ് തീരുവയിലെ ഇടപെടലോടെ പെട്രോള്‍ ലിറ്ററിന് എട്ട് രൂപയും, ഡീസല്‍ ലിറ്ററിന് ആറ് രൂപയും കുറച്ചു. ഇതോടെ, പെട്രോള്‍ ലിറ്ററിന് 9.50 രൂപയും, ഡീസല്‍ ലിറ്ററിന് ഏഴു രൂപയും വില കുറയുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, കേന്ദ്രത്തിനു പിന്നാലെ സംസ്ഥാന സര്‍ക്കാരും നികുതി കുറച്ചു. പെട്രോള്‍ നികുതി 2.41 രൂപയും, ഡീസലിന് 1.36 രൂപയുമാണ് കുറച്ചത്. ഇതോടെ, ഫലത്തില്‍ സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 10.52 രൂപയും, ഡീസല്‍ ലിറ്ററിന് 7.40 രൂപയും കുറഞ്ഞു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...