ഇന്ധനവിലക്കയറ്റം; കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്

ഇന്ധനവിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച ചക്രസ്തംഭന സമരം ഇന്ന് നടത്തും. രാവിലെ 11 മുതല്‍ 11.15വരെയാണ് നേരത്തെ നിശ്ചയിച്ചിട്ടുള്ള സമരകേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ നിശ്ചലമാകും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മുതല്‍ വെള്ളയമ്പലം വഴി രാജ്ഭവന്‍ വരെയാണ് സമരം.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് കെ സുധാകരന്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസിസിയുടെ നേതൃത്വത്തില്‍ ചക്രസ്തംഭന സമരം സംഘടിപ്പിക്കും. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടോ ഗതാഗത തടസമോ ഉണ്ടാകാത്ത തരത്തിലാകും സമരമെന്ന് കെപിസിസി അറിയിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ സമരം. നികുതി കുറയ്ക്കാത്ത സര്‍ക്കാരിനെ പ്രക്ഷോഭങ്ങള്‍ കൊണ്ട് നേരിടുമെന്ന് കെ സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി

കൊച്ചി -- സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി...

ഐ പി ൽ ബാംഗ്ലൂർ ഗുജറാത്ത് പോരാട്ടം ;ബാംഗ്ലൂരിന് ജയം അനിവാര്യം

ഐപിഎല്ലിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ലൂരിനെതിരായ ജയ പരമ്പര തുടരാനാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ റോയൽ ചലഞ്ചേഴ്‌സിന് പ്ലേ ഓഫ് സാധ്യത...

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

രാജ്യത്തെ സാധാരണക്കാർക്ക് പ്രതിസന്ധിയായി പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7...