ഇന്ധനക്ഷാമം: കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങിയേക്കും

തിരുവനന്തപുരം: ഇന്ധനലോറികളുടെ രണ്ട് ദിവസത്തെ സമരത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍ ഇന്ധനക്ഷാമം രൂക്ഷം

വ്യഴാഴ്ച സമരം അവസാനിച്ചെങ്കിലും തെക്കന്‍ ജില്ലകളില്‍ പല ഡിപ്പോകളിലും ഇന്ധനശേഖരം തീര്‍ന്നതോടെ പലയിടങ്ങളിലും സര്‍വീസ് മുടങ്ങാന്‍ സാധ്യത. ഡിപ്പോകളിലെ കരുതല്‍ ശേഖരം ഉപയോഗിച്ചാണ് രണ്ട് ദിവസങ്ങളിലെ സര്‍വീസ് നടത്തിയത്.

വെള്ളിയാഴ്ച രാവിലെയോടെ കരുതലും തീര്‍ന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കൊല്ലം, കുളത്തൂപ്പുഴ, കാട്ടാക്കട, നെയ്യാറ്റിന്‍കര, പേരൂര്‍ക്കട, നെടുമങ്ങാട് എന്നിവടങ്ങളിലാണ് ഇന്ധനക്ഷാമം രൂക്ഷമായത്. അതേസമയം, വ്യാഴാഴ്ച വൈകിട്ടോടെ സമരം പിന്‍വലിക്കുകയും വെള്ളിയാഴ്ച രാവിലെയോടെ ഇരമ്ബനത്ത് ലോഡിങ് ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ വൈകുന്നേരത്തോടെ ഡിപ്പോകളില്‍ ഇന്ധനമെത്തുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രതീക്ഷ. അല്ലാത്തപക്ഷം സര്‍വീസുകള്‍ മുടങ്ങുന്ന സാഹചര്യമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

നേരത്തെ ബള്‍ക്ക് പര്‍ച്ചെയ്സര്‍ എന്ന നിലയില്‍ നേരിട്ടാണ് കെ.എസ്.ആര്‍.ടി.സി കമ്ബനികളില്‍ നിന്നും ഇന്ധനം വാങ്ങിയിരുന്നത്. എന്നാല്‍ ബള്‍ക്ക് പര്‍ച്ചെയ്സര്‍ വിഭാഗത്തിനുള്ള നിരക്ക് കുത്തനെ കൂട്ടിയതോടെ ഇതില്‍ നിന്ന് പിന്‍വാങ്ങുകയും സ്വകാര്യ പമ്ബുകളെ ആശ്രയിക്കുകയും ചെയ്തിരുന്നു. ഇതാണ് ലോറി സമരം കെ.എസ്.ആര്‍.ടി.സിയെയും ബാധിക്കാന്‍ കാരണമായത്. കെ.എസ്.ആര്‍.ടി.സിയെ മാത്രമല്ല, മറ്റ് പമ്ബുകളെയും ഇന്ധനക്ഷാമം ബാധിച്ച്‌ തുടങ്ങിയിട്ടുണ്ട്.

 

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...