തമിഴ്നാട്ടില്‍ ഏറ്റവും വലിയ സ്കൂട്ടര്‍ നിര്‍മാണ ഫാക്ടറി നിര്‍മിക്കാന്‍ ഒരുങ്ങി ഒല. 2,400 കോടി ഡോളര്‍ ചെലവില്‍ നിര്‍മാണ ഫാക്ടറി സ്ഥാപിക്കാനാണ് പദ്ധതി. ഇത് നടപ്പിലാകുന്നതോടെ രാജ്യം ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാണ കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം രാജ്യത്ത് പതിനായിരത്തോളം തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കപ്പെടും. കൊറോണ പ്രതിസന്ധിയില്‍ നില്ക്കുമ്പോള് ഇത് ആശ്വാസമായേക്കുമെന്നാണ് കരുതുന്നത്.
അനായാസം മാറ്റിയെടുക്കാവുന്നതും, ഊര്‍ജസാന്ദ്രതയേറിയതുമായ ബാറ്ററിയോടെയുള്ള ഇലക്ട്രിക് സ്കൂട്ടറാണ് ഓല പുറത്തിറക്കുന്നത്. കമ്പനി വികസിപ്പിക്കുന്ന ഈ സ്കൂട്ടറിന് ഒറ്റ ചാര്‍ജില്‍ 240 കിലോമീറ്റര്‍ ദൂരം വരെ ഓടാന്‍ സാധിക്കും. നിലവില്‍ നെതര്‍ലാന്‍ഡില്‍ നിര്‍മിച്ച സ്കൂട്ടര്‍ ഇന്ത്യയിലും യൂറോപ്പിലുമായി വിറ്റഴിക്കാനാണ് കമ്പനി കണക്കു കൂട്ടുന്നത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായാണ് ഇത് പ്രാവര്‍ത്തികമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.