ന്യൂഡല്‍ഹി: ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്ന മുന്നറിയിപ്പുമായി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) മേധാവി രണ്‍ദീപ് ഗുലേറിയ.
ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ ഉയരുന്നതിന് കാരണം ഒമിക്രോണ്‍ ആകാമെന്ന് എയിംസ് കമ്യൂണിറ്റി മെഡിസിന് പ്രഫസര്‍ സഞ്ജയ് റായ് പറഞ്ഞു. രണ്ടാം കോവിഡ് തരംഗത്തിലുണ്ടായ അതേ സാഹചര്യം വന്നേക്കാമെന്നും അദ്ദേഹം സൂചന നല്കി. ആറു മാസത്തിനിടെ, ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വീണ്ടും 100 കടന്നു. പ്രതിദിന കോവിഡ് കേസുകള്‍ 30ല്‍ താഴെ എത്തിയിരുന്നു. ഇത് വീണ്ടും 100ന് മുകളിലേക്ക് എത്തിയത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. രോഗികള്‍ ഉയരുന്ന സാഹചര്യത്തില്‍ എല്ലാ കോവിഡ് കേസുകളും ഒമിക്രോണ്‍ പരിശോധനക്കായി ജനിതക ശ്രേണീകരണത്തിന് അയക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.