ചരിത്രത്തിലെ ഏറ്റവും വലിയ ഒന്നാം സമ്മാനത്തുകയുമാണ് ഇത്തവണത്തെ ഓണം ബംപര്‍ എത്തുന്നത്.
25 കോടി രൂപയാണ് ഓണം ബംപറിന്റെ ഒന്നാം സമ്മാനം. അഞ്ചു കോടിയാണ് രണ്ടാം സമ്മാനം. 10 പേര്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കുന്ന മൂന്നാം സമ്മാനമാണ് മറ്റൊരു ആകര്‍ഷണീയത.
നാലാം സമ്മാനം ഒരു ലക്ഷം വീതം 90 പേര്‍ക്കും അഞ്ചാം സമ്മാനം 5000 രൂപ വീതം 72,000 പേര്‍ക്കും നല്‍കും. 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബംപറിലുണ്ട്. ടിക്കറ്റെടുക്കുന്നവരില്‍ അഞ്ച് ശതമാനം പേര്‍ക്ക് സമ്മാനം എന്ന നിലയില്‍ ആകെ നാല് ലക്ഷത്തോളം പേര്‍ക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഇത്തവണ വകുപ്പ് ഓണം ബംപര്‍ ക്രമീകരിച്ചിരിക്കുന്നത്.
10 സീരീസുകളിലാണു ടിക്കറ്റുകള്‍ പുറത്തിറക്കുന്നത്. പരമാവധി 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിക്കുന്നത്. ജൂലൈ 18 മുതലാണ് ടിക്കറ്റ് വില്‍പ്പന തുടങ്ങുക. സെപ്റ്റംബര്‍ 18 നാണു നറുക്കെടുപ്പ്.