25 കോടി ലഭിച്ച ഭാഗ്യശാലി ശ്രീവരാഹം സ്വദേശി അനൂപ്

തിരുവനന്തപുരം: തിരുവോണം ബമ്ബര്‍ (Onam Bumper Lottery Results)നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് ഓണം ബമ്ബര്‍ ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്.

പഴവങ്ങാടിയിലെ റീട്ടെയില്‍ ഔട്ട്ലെറ്റില്‍ നിന്ന് ഇന്നലെ രാത്രിയാണ് അനൂപ് ടിക്കറ്റ് എടുത്തത്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സിക്ക് കീഴിലുള്ള ഏജന്‍സിയാണിത്.

ലോട്ടറി ഏജന്റ് സുജയുടെ സഹോദരനാണ് അനൂപ്. അനൂപ് എടുത്ത TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഓട്ടോ ഡ്രൈവറായ അനൂപ് ഇന്നലെ രാത്രി എട്ട് മണിക്കാണ് ഭാഗ്യക്കുറി എടുക്കുന്നത്. മുപ്പതുകാരനായ അനൂപിന്റെ വീട്ടില്‍ ഭാര്യയു കുട്ടിയും അമ്മയുമാണുള്ളത്.

ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിട്ടും റെക്കോര്‍ഡ് വില്‍പനയാണ് ഈ വര്‍ഷത്തെ തിരുവോണം ബമ്ബര്‍ BR 87 ഭാഗ്യക്കുറി നേടിയത്. രണ്ടാം സമ്മാനം TG 270912 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. കൊല്ലം ജില്ലയിലെ മീനാക്ഷി ലക്കി സെന്‍റര്‍ വിറ്റഴിച്ച ടിക്കറ്റിനാണ് സമ്മാനം. മൂന്നാം സമ്മാനം TA 292922 എന്ന ടിക്കറ്റിനുമാണ് ലഭിച്ചത്. കേരള സര്‍ക്കാരിന്റെ തിരുവോണം ബമ്ബര്‍ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വില്‍പ്പനയാണുണ്ടായത്. വിവിധ ഘട്ടങ്ങളിലായി അച്ചടിച്ച 67.5 ലക്ഷം ടിക്കറ്റുകളാണ് വില്‍പന നടത്തിയത്.

10 % ഏജന്‍സി കമ്മിഷനും 30 % നികുതിയും കിഴിച്ച്‌ ബാക്കി 15.75 കോടി രൂപയാണ് അനൂപിന് ലഭിക്കുക. ടിക്കറ്റിന് പിറകില്‍ ഒപ്പിട്ട് നല്‍കിയാല്‍ ഈ തുക അനൂപിന് സ്വന്തം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...