ഒന്നു മുതല്‍ ഒമ്ബതു വരെ ക്ലാസ്സുകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍; മാര്‍ഗരേഖ പുറത്തിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കി സര്‍ക്കാര്‍.

സംസ്ഥാനത്ത് ഒന്നു മുതല്‍ ഒമ്ബതു വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കൂട്ടികള്‍ക്ക് ജനുവരി 21 മുതല്‍ രണ്ടാഴ്ച കാലത്തേക്കാണ് സ്‌കൂളുകളടച്ചത്. ഈ കാലയളവില്‍ ഓണ്‍ലൈന്‍ ക്ലാസുകളായിരിക്കണമെന്നും രണ്ടാഴ്ച കഴിഞ്ഞ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം 10, 11, 12 ക്ലാസുകാര്‍ക്ക് വെള്ളിയാഴ്ച മുതല്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ തുടരും.

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി പുതുക്കിയ ടൈംടേബിള്‍ കൈറ്റ് പ്രസിദ്ധീകരിക്കും. കൈറ്റ് വിക്ടേഴ്‌സിലൂടെയുള്ള ഡിജിറ്റല്‍ ക്ലാസ്സുകള്‍ തുടരുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഒന്നു മൂതല്‍ 9 വരെയുള്ള കാസ്സുകള്‍ വീണ്ടും ഡിജിറ്റല്‍ പഠനത്തിലേക്കും ഓണ്‍ലൈന്‍ പഠനത്തിലേക്കും മാറുന്നതിനാല്‍ പഠനത്തുടര്‍ച്ച ഉറപ്പുവരുത്തണം. രക്ഷിതാക്കളുമായുള്ള ആശയവിനിമയത്തിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. സ്‌കൂള്‍തല എസ്.ആര്‍.ജി.കള്‍ ഫലപ്രദമായി ചേരേണ്ടതാണ്. കൂട്ടികളുടെ പഠനപുരോഗതി കൃത്യമായി നിരീക്ഷിച്ച്‌ ആവശ്യമായ ഫീഡ്ബാക്ക് നല്‍കണം. കൂട്ടികളിലൂണ്ടാകുന്ന പഠനപുരോഗതി സ്റ്റുഡന്റ് പ്രൊഫൈലില്‍ നിരന്തരം രേഖപ്പെടുത്തുകയും വേണം. എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ ക്ലാസ്സുകള്‍ കാണുന്നതിനാവശ്യമായ സാങ്കേതിക സൗകര്യമുണ്ടെന്ന് പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ ഓരോ സ്‌കൂളും ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

സ്‌കൂളുകളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ ആരോഗ്യവകുച്ച്‌ അധികൃതരെ അറിയിച്ച്‌ രണ്ടാഴ്ച വരെ അടച്ചിടണം. എല്ലാ സ്‌കൂളുകളുടേയും ഓഫീസ് നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കേണ്ടതും എല്ലാ അധ്യാപകരും സ്‌കൂളില്‍ ഹാജരാകേണ്ടതുമാണെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് മാര്‍ഗരേഖ പുറത്തിറക്കിയത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

‘ക്ഷണിക്കപ്പെട്ടത് ജൂറി തലവനായി, ചെയ്തത് എന്റെ ജോലി മാത്രം’; കശ്മീര്‍ ഫയല്‍സ് വിവാദത്തില്‍ വിശദീകരണവുമായി നാദവ് ലാപിഡ്

‘ദ കശ്മീര്‍ ഫയല്‍സ്’ സിനിമയെ വള്‍ഗര്‍, പ്രൊപ്പഗാണ്ട എന്നു വിശേഷിപ്പിച്ച ഗോവന്‍ ചലച്ചിത്രമേള ജൂറി തലവനും ഇസ്രയേലി ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ഈ ചിത്രം കണ്ടിട്ട് അസ്വസ്ഥതയും നടുക്കവുമുണ്ടായെന്നും ഈ...

പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്ന് മുതല്‍

ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ അതിന്‍റെ രണ്ടാം ഘട്ടത്തില്‍. ലെവല്‍ 2ല്‍ ഇന്ന് മുതല്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ജയിക്കുന്ന ടീമിനു മാത്രമേ ഇന്നുമുതല്‍ ഖത്തറില്‍ സ്ഥാനമുള്ളൂ. അതുകൊണ്ടുതന്നെ ജയം മാത്രം ലക്ഷ്യംവച്ച്‌ ഇന്നു...

സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു

സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,925 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 39,400 രൂപയുമായി പതിനെട്ട് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന്...