ഓൺലൈൻ മാധ്യമങ്ങൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രസർക്കാർ

രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകൾക്കും മേൽ കേന്ദ്രസർക്കാരിന്‍റെ കൂടുതൽ നിയന്ത്രണങ്ങൾ വരുന്നു. ഓൺലൈൻ മാധ്യമങ്ങളെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലാക്കി കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഒടിടി, ഷോപ്പിങ് പോർട്ടലുകൾ തുടങ്ങിയവയ്ക്കും ഇത് ബാധകമാണ്.

പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയാണ് അച്ചടി മാധ്യമങ്ങളുടെ അധികാരി. ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷനാണ് ടെലിവിഷൻ മാധ്യമങ്ങളെ മോണിറ്റർ ചെയ്യുന്നത്. എന്നാൽ ഡിജിറ്റൽ കണ്ടന്റുകൾക്ക് ഇത്തരത്തിലൊരു സ്വതന്ത്ര നിരീക്ഷണ സ്ഥാപനം ഇല്ലായിരുന്നു. അതിനാൽ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണ നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നു. ഉത്തരവ് പുറപ്പെടുവിച്ചതോടെ ഓൺലൈൻ ന്യൂസ് പോർട്ടലുകൾ, ഒടിടി പ്ലാറ്റ്‌ഫോമുകളായ ഹോട്ട്‌സ്റ്റാർ, നെറ്റ്ഫഌക്‌സ്, ആമസോൺ പ്രൈം വിഡിയോ എന്നിവരെല്ലാം കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ കീഴിലാകും.

വിവരസാങ്കേതിക വകുപ്പിന്‍റെ പാര്‍ലമെന്‍ററി സമിതി നിയമനിര്‍മാണത്തിനായി 21 വിഷയങ്ങളാണ് പരിഗണിച്ചത്. മാധ്യമങ്ങളുടെ ധാര്‍മികതയെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ഒരു കമ്മിറ്റി ആദ്യമായാണ് ചര്‍ച്ച നടത്തുന്നത്. ശശി തരൂരാണ് വിവരസാങ്കേതിക വകുപ്പിന്റെ പാര്‍ലമെന്‍ററി സമിതി അധ്യക്ഷന്‍.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കാത്തിരിപ്പിന് വിരാമം; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി

കാത്തിരിപ്പിനൊടുവില്‍ നടന്ന പൂരം വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ദിവസത്തിനു ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തേക്കിന്‍കാട് മൈതാനത്ത് പൂരം വെടിക്കെട്ട് നടന്നത്. മഴ...

ഐപിഎൽ: ആദ്യ രണ്ട് സ്ഥാനങ്ങൾ ലക്ഷ്യമിട്ട് രാജസ്ഥാൻ; ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ചെന്നൈ

ഐപിഎലിൽ ഇന്ന് സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞെങ്കിലും ഇന്ന് ചെന്നൈയെ കീഴടക്കാനായാൽ രാജസ്ഥാൻ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ എത്തും....

ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്ര൦ സൃഷ്ടിക്കാനൊരുങ്ങി ഫിഫ

പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതകൾ റഫറിമാരായി എത്തുന്നു. ഖത്തർ ലോകകപ്പിൽ ആറ് വനിതാ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്....