ഓൺലൈൻ റമ്മി കളി നിയമ വിരുദ്ധം; സര്‍ക്കാര്‍ വിജ്ഞാപനത്തിന് സ്റ്റേ ഇല്ല

കെസിയ സാമുവേൽ || APR 08,2021

 

പണം വെച്ചുള്ള ഓൺലൈൻ റമ്മികളി നിയമ വിരുദ്ധമായി പ്രഖ്യാപിച്ച സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. എം.പി.എൽ, റമ്മി സർക്കിൾ അടക്കമുള്ള കമ്പനികളാണ് കോടതിയെ സമീപിച്ചത്.

സർക്കാറിനോട് വിശദമായ മറുപടി നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ഹരജി 29ാം തീയതി കോടതി വീണ്ടും പരിഗണിക്കും. ഫെബ്രുവരി 23നായിരുന്നു കേരള ഗെയിംമിംഗ് ആക്ടിൽ ഭേദഗതി വരുത്തി സർക്കാർ വിജ്ഞാപനമിറക്കിയത്.

ഓണ്‍ലൈന്‍ റമ്മികളിയുടെ സാമൂഹിക പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി തൃശ്ശൂര്‍ സ്വദേശി സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്. ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹരജിക്കാരന്‍റെ ആവശ്യം. ഇതു സംബന്ധിച്ച് നിയമനിര്‍മ്മാണം നടത്തണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

വിഷയം നിയമകാര്യ മന്ത്രാലയത്തിന്‍റെ പരിഗണനയിലാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അന്ന് കോടതിയെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് പണം വെച്ചുള്ള ഓൺലൈൻ റമ്മികളി നിയമ വിരുദ്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. ഇത് ചോദ്യം ചെയ്താണ് ഓണ്‍ലൈന്‍ റമ്മി കമ്പനികള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, സര്‍ക്കാര്‍ വിജ്ഞാപനം കോടതി ശരിവെച്ചത് കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാണ്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി

കൊച്ചി -- സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി...

ഐ പി ൽ ബാംഗ്ലൂർ ഗുജറാത്ത് പോരാട്ടം ;ബാംഗ്ലൂരിന് ജയം അനിവാര്യം

ഐപിഎല്ലിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ലൂരിനെതിരായ ജയ പരമ്പര തുടരാനാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ റോയൽ ചലഞ്ചേഴ്‌സിന് പ്ലേ ഓഫ് സാധ്യത...

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

രാജ്യത്തെ സാധാരണക്കാർക്ക് പ്രതിസന്ധിയായി പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7...