കേരളത്തിന് യോജിച്ച പദ്ധതിയല്ല; സിൽവർ ലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് ഉമ്മൻ ചാണ്ടി

സിൽവർ ലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് ഉമ്മൻ ചാണ്ടി. കേരളത്തിന് യോജിച്ച പദ്ധതിയല്ല സിൽവർ ലൈൻ. കെ റെയില്‍ പ്രതിഷേധം സര്‍ക്കാര്‍ കണക്കിലെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി. ജനങ്ങളുടെ പ്രതിഷേധം സർക്കാർ അപമാനമായി കാണരുതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

പദ്ധതി കേരളത്തിന് ഗുണം ചെയ്യില്ല. ഹൈ സ്പീഡ് റെയിൽ കേരളത്തിന്‍റെ പശ്ചാത്തലത്തിൽ നടപ്പാക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് യുഡിഎഫ് സർക്കാർ വേണ്ടെന്നുവച്ചത്. വിഴിഞ്ഞം പദ്ധതി പോലും ഇതുവരെ റോ മെറ്റീരിയൽസ് ഇല്ലാത്തതിനാൽ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.

പ്രതിഷേധങ്ങളെത്തുടർന്ന് ഒരു പദ്ധതി മാറ്റിവെക്കുന്നത് നാണക്കേടോ ബലഹീനതയോ ആയി സർക്കാർ കണക്കാക്കണ്ടതില്ല. വ്യത്യസ്ത അഭിപ്രായങ്ങളെ കണക്കിലെടുക്കേണ്ടത് സർക്കാരിന്‍റെ കടമയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കണ്ണൂർ എയർപോർട്ട്, കൊച്ചി മെട്രോ, നെടുമ്പാശ്ശേരി എയർപോർട്ട് എന്നിവ യുഡിഎഫ് സർക്കാരിന്‍റെ ഇച്ഛാശക്തിക്ക് ഉദാഹരണമാണ്. വികസന കാര്യത്തിൽ യുഡിഎഫ് പ്രത്യേക താൽപ്പര്യം എടുത്തിട്ടുണ്ട്. പക്ഷേ ജനങ്ങളുടെ പ്രതിഷേധം വരുമ്പോൾ കണ്ടില്ലെന്ന് നടിക്കില്ലെന്നും ഉമ്മൻ ചാണ്ടി വിശദീകരിച്ചു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...