കേരളത്തില്‍ കോവിഡ് രണ്ടാം തരംഗം പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്ന് പ്രതിപക്ഷം നിയമസഭയില്‍. മരണനിരക്ക് ഉയര്‍ന്നെന്നും പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചു.
അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്കി. ഡോ.എം.കെ.മുനീറാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്.
പോരായ്മകള്‍ പറയും, ഇത് പ്രതിരോധത്തെ തുരങ്കംവയ്ക്കല്‍ അല്ലെന്നും മുനീര്‍ അഭിപ്രായപ്പെട്ടു.
അതേസമയം, ദേശീയതലത്തില്‍ 22 രോഗികളില്‍ ഒന്നു മാത്രമാണ് രേഖയില്‍ ഉള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചൂണ്ടിക്കാട്ടി.
കേരളത്തില്‍ മൂന്നിലൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്ത് മരണം 1.16%, കേരളത്തില്‍ 0.35% ആണെന്നും മന്ത്രി സഭയില്‍ പറയുകയുണ്ടായി.