തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്കി പ്രതിപക്ഷം. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തുനിന്നു മാത്യു കുഴല്നാടന് എംഎല്‍എയാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.
ചട്ടം 154 പ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ വസ്തുതവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് മുഖ്യമന്ത്രി എംഎല്‍എമാരെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് നോട്ടീസ്.
പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ മെന്ററെപ്പോലെയാണെന്ന മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് തന്റെ എക്സാലോജിക് സൊലൂഷന്‍സ് കന്പനിയുടെ വെബ്സൈറ്റില്‍ കുറിച്ചിരുന്നു. ഇത് താന്‍ ഉന്നയിച്ചപ്പോള്‍ പച്ച കള്ളമാണെന്നും വീണ അങ്ങനെ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
ഇത് സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ്. ഇതിനു പിന്നാലെ രേഖകള്‍ താന്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയെന്നും മാത്യു കുഴല്നാടന് പറഞ്ഞു. മാത്യു കുഴല്‍നാടന്റെ നോട്ടീസില്‍ സ്പീക്കര്‍ മുഖ്യമന്ത്രിയോട് മറുപടി ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.