ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷ കടമയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷത്തിന്‍റെ കടമയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

എല്ലാവരെയും ഒരുമിപ്പിച്ച്‌ കൊണ്ടു പോകാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമമെന്നും രാഹുല്‍ വ്യക്തമാക്കി.

ലണ്ടനില്‍ നടന്ന ‘ഐഡിയ ഫോര്‍ ഇന്ത്യ’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിക്കെതിരായ വോട്ടുകള്‍ ഒന്നിക്കണം. മതസമുദായങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും ഒന്നിച്ച്‌ നില്‍ക്കണം. വിവിധ വിഭാഗങ്ങളെ ഒന്നിപ്പിക്കേണ്ടത് പ്രതിപക്ഷത്തിന്‍റെ കടമയാണെന്നും രാഹുല്‍ വ്യക്തമാക്കി.

ആര്‍.എസ്.എസിന് ജനങ്ങളിലേക്ക് നുഴഞ്ഞു കയറാനുള്ള സംവിധാനമുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കോണ്‍ഗ്രസിനും ഇത്തരം സംവിധാനം ആവശ്യമാണെന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യ തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ്. ഇതൊരു പ്രത്യയശാസ്ത്ര പോരാട്ടമാണ് – ഒരു ദേശീയ പ്രത്യയശാസ്ത്ര പോരാട്ടം. പാകിസ്താനില്‍ സംഭവിച്ചതു പോലെ, ഭരണകൂടം ഇന്ത്യയെ ചവച്ചരക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

ഇന്ത്യ നല്ല നിലയിലല്ല. ബി.ജെ.പി.ക്കാര്‍ രാജ്യത്ത് എണ്ണയൊഴിച്ച്‌ തീ ആളിക്കത്തിക്കുകയാണ്. മാധ്യമങ്ങളുടെ 100 ശതമാനം നിയന്ത്രണവും ബി.ജെ.പിക്കുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

യുവ നടിയ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും

ബാലസംഗക്കേസിൽ നടൻ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. രാവിലെ 9 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകുന്ന വിജയ് ബാബുവിനെ മരടിലെ ഹോട്ടലിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കൊച്ചിയിലെ വിവിധ...

സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി; മാസ്‍ക് ധരിക്കാത്തവർക്കെതിരെ കേസെടുക്കും

സംസ്ഥാനത്ത് കൊറോണ വർധിക്കുന്ന സാഹചര്യത്തിൽ മാസ്‍ക് വീണ്ടും നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‍ക് നിർബന്ധമാണ്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ കേസെടുക്കുമെന്നും സർക്കാർ പുറത്തിറക്കിയ...

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിധി ഇന്ന്

നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിചാരണ കോടതി ഇന്ന് വിധി പറയും. ദിലീപ് സാക്ഷികളെ സ്വാധീനിച്ചുവെച്ചും, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ കെട്ടിച്ചമച്ച തെളിവുകളാണ് പ്രോസിക്യൂഷന്റെതെന്നും...