തിരുവനന്തപുരം: കേരളത്തിലെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനിലെത്തി.
ഇന്നു രാവിലെയാണ് മന്ത്രിമാര്‍ ഒപ്പുവെച്ച ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് അയച്ചത്. ഓര്‍ഡിനന്‍സ് തന്നെ ബാധിക്കുന്നത് ആയതിനാല്‍ രാഷ്ട്രപതിയുടെ ശിപാര്‍ശക്ക് അയക്കുമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സ്വീകരിച്ച നിലപാട്. അങ്ങനെ വന്നാല്‍ ഒരു തീരുമാനം ആകുന്നതു വരെ ബില്‍ അവതരിപ്പിക്കാന്‍ കഴിയില്ല. ഓര്‍ഡിനന്‍സ് രാഷ്ട്രപതി പരിഗണിക്കുമ്ബോള്‍ അതിനു പകരമുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് ചട്ടം.
ഇന്ന് വൈകീട്ട് ഡല്‍ഹിക്ക് പോകുന്ന ഗവര്‍ണര്‍ 20നാണ് മടങ്ങിയെത്തുക. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ നിയമസഭയില്‍ ബില്ലായി കൊണ്ടുവന്ന് പാസാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഡിസംബര്‍ ആദ്യം നിയമസഭ ചേരാനാണ് സര്‍ക്കാര്‍ ധാരണ.
അടുത്ത മന്ത്രിസഭ യോഗം മിക്കവാറും നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ശിപാര്‍ശ നല്‍കും. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടുന്നത് നീട്ടിയാലും രാഷ്ട്രപതിക്ക് വിട്ടാലും ബില്‍ നിയമസഭയില്‍ കൊണ്ടുവരുന്നതിന് തടസ്സമില്ലെന്നാണ് സര്‍ക്കാറിന് ലഭിച്ച നിയമോപദേശം. ഗവര്‍ണര്‍ ഒപ്പിടാതെ പിടിച്ചുവെച്ചാല്‍ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കും. ഇതിനായി കൂടിയാലോചനകള്‍ നടത്തിവരികയാണ്.