ലോലിപോപ്​ മിഠായിയിൽ ടാല്‍കം പൗഡര്‍; പിടിച്ചെടുത്തത്​ 9000 കിലോ

കുട്ടികളുടെ ഇഷ്​ട മിഠായികളിലൊന്നായ ലോലിപോപ്​ നിര്‍മാണം അത്യന്തം അപകടകരമായ സാഹചര്യത്തില്‍. മധ്യപ്രദേശിലെ ഇന്ദോറിലാണ്​ കുഞ്ഞുങ്ങളുടെ ആരോഗ്യം അപകടത്തിലാക്കുന്ന വന്‍ കൃത്രിമം കണ്ടെത്തിയത്​. ഇന്ദോറിലെ പാല്‍ഡയിലുള്ള കെ.എസ്​ ഇന്‍ഡസ്​ട്രീസ്​ എന്ന മിഠായി നിര്‍മാണശാലയില്‍ ഭക്ഷ്യ നിയന്ത്രണ വിഭാഗം നടത്തിയ പരിശോധനയിലാണ്​ ഞെട്ടിക്കുന്ന കാഴ്​ച കണ്ടത്​.

4.2 കിലോ ലോലിപോപ്പും 5.6 കിലോ മറ്റു മിഠായികളും അധികൃതര്‍ പിടിച്ചെടുത്തു.തീര്‍ത്തും അപകടകരമായ സാഹചര്യത്തിലാണ്​ മിഠായി നിര്‍മാണമെന്നും വ്യാപകമായി കൃത്രിമം ചേര്‍ക്കുന്നതായും കണ്ടെത്തി.

ചാക്ക്​ നിറയെ പൊടിപോലുള്ള വസ്​തു ക​ണ്ട്​ നടത്തിയ പരിശോധനയിലാണ്​ ശരീരത്തിലിടുന്ന ടാല്‍കം പൗഡറാണെന്ന്​ തിരിച്ചറിഞ്ഞത്​. ലോലിപോപില്‍ മാത്രമല്ല, മറ്റു മിഠായികളിലും ഇവ വ്യാപകമായി ഉപയോഗിക്കുന്നതായും ജോലിക്കാര്‍ ഉദ്യോഗസ്​ഥരെ അറിയിച്ചു. ഉടമ കൃഷ്​ണപതി അഗര്‍വാള്‍, സിമ്രാന്‍പതി വിജയ്​ എന്നിവര്‍ക്കെതിരെ കേസ്​ രജിസ്​റ്റര്‍ ചെയ്​തിട്ടുണ്ട്.

മധ്യപ്രദേശില്‍ മാത്രമല്ല, മറ്റിടങ്ങളിലും വ്യാപകമായി വിറ്റഴിക്കപ്പെടുന്ന മിഠായിയില്‍ കുഞ്ഞുങ്ങളുടെ ആരോഗ്യം ഒട്ടും ശ്രദ്ധിക്കാതെ നടത്തുന്ന മായം ചേര്‍ക്കല്‍ അന്വേഷണ ഉദ്യോഗസ്​ഥരെ ശരിക്കും ഞെട്ടിച്ചു. ബഹുരാഷ്ട്ര ഭീമന്‍മാരുടെ ഉല്‍പന്നങ്ങളില്‍ വരെ നേരത്തെ ആരോഗ്യത്തിന്​ ഹാനികരമായ വസ്​തുക്കള്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടു

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടയച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി കളവാണെന്നും ശരത് പറഞ്ഞു. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് സാബു എം ജേക്കബ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടേയും സംസ്ഥാന തലത്തിലുള്ള നേതാക്കൾ നേരിട്ടും അല്ലാതെയും ട്വന്റി-20യുടെ സഹായം തേടിയെന്നാണ് സാബു എം ജേക്കബ്...

ദക്ഷിണാഫ്രിക്കക്കെതിരെ ധവാൻ ഇന്ത്യൻ ടീമിനെ നയിച്ചേക്കും; യുവതാരങ്ങൾക്ക് സാധ്യത

ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടിൽ നടക്കുന്ന ടി-20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ ശിഖർ ധവാൻ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിക്കും. മലയാളി താരം...