‘കൊവിഷീല്‍ഡ്’ വാക്സിന്‍ 90 ശതമാനം ഫലപ്രദമെന്ന് നിർമാതാക്കൾ

കൊവിഷീല്‍ഡ് വാക്സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന് നിര്‍മാതാക്കളായ ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയും ആസ്ട്രസെനേകയും. ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനാണ് ഓക്സ്ഫോഡ് വാക്സിന്റെ നിര്‍മാണ ചുമതല. ബ്രിട്ടനിലും ബ്രസീലിലും നടത്തിയ പരിശോധന പ്രകാരമാണ് പാര്‍ശ്വഫലങ്ങളില്ലാതെ 90 ശതമാനം ഫലപ്രാപ്തി കണ്ടെത്തിയത്. 70 ശതമാനമാണ് ശരാശരി ഫലപ്രാപ്തി.

കൊവിഷീല്‍ഡ് വാക്സിന്‍ വളരെ ഫലപ്രദവും സുരക്ഷിതവുമാണെന്നും മരുന്നു നിര്‍മാണ കമ്പനിയായ ആസ്ട്രസെനേക മേധാവി പാസ്കല്‍ സോറിയോട്ട് അറിയിച്ചു. വാക്സിന്റെ കാര്യത്തിൽ അടിയന്തരാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ സമൂഹത്തിൽ വാക്സിൻ വലിയ സ്വാധീനം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാതാക്കളായ പൂനയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഓക്സ്ഫഡ് വാക്സിന്‍ പരീക്ഷണത്തിലെ രാജ്യത്തെ പങ്കാളി. ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് 100 കോടി ഡോസ് വാക്സിന്‍ നിര്‍മിക്കാനാണ് ഓക്സ്ഫഡ്-ആസ്ട്രസെനേക ലക്ഷ്യമിടുന്നത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കാത്തിരിപ്പിന് വിരാമം; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി

കാത്തിരിപ്പിനൊടുവില്‍ നടന്ന പൂരം വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ദിവസത്തിനു ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തേക്കിന്‍കാട് മൈതാനത്ത് പൂരം വെടിക്കെട്ട് നടന്നത്. മഴ...

ഐപിഎൽ: ആദ്യ രണ്ട് സ്ഥാനങ്ങൾ ലക്ഷ്യമിട്ട് രാജസ്ഥാൻ; ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ചെന്നൈ

ഐപിഎലിൽ ഇന്ന് സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞെങ്കിലും ഇന്ന് ചെന്നൈയെ കീഴടക്കാനായാൽ രാജസ്ഥാൻ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ എത്തും....

ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്ര൦ സൃഷ്ടിക്കാനൊരുങ്ങി ഫിഫ

പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതകൾ റഫറിമാരായി എത്തുന്നു. ഖത്തർ ലോകകപ്പിൽ ആറ് വനിതാ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്....