സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനൊരുങ്ങി പി.കെ കുഞ്ഞാലിക്കുട്ടി. എം.പി സ്ഥാനം രാജിവെച്ചതിന് ശേഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കും. മലപ്പുറത്ത് ചേര്‍ന്ന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ലോക്സഭ ഉപതിരഞ്ഞെടുപ്പും വരും വിധമാകും രാജി നല്‍കുക എന്നതാണ് സൂചന. തിരുവനന്തപുരം ജില്ലാ കേന്ദ്രീകരിച്ചുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കാകും കുഞ്ഞാലിക്കുട്ടി നേതൃത്വം നല്‍കുക.
എം.പി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നത് പാര്‍ട്ടി തീരുമാനമാണെന്നും വ്യക്തികളുടെ അഭിപ്രായമല്ലെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. മതേതര നിലപാടിൽ മുസ്ലിം ലീഗ് വിട്ടുവീഴ്ച്ച ചെയ്യില്ല. ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ അത് മാറ്റുമെന്നും കെ പി എ മജീദ് പറഞ്ഞു.