പാലാ ബിഷപ്പ് പറഞ്ഞത് തെറ്റ്, തിരുത്തണം -കാന്തപുരം

കോഴിക്കോട്: നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ ബിഷപ് പറഞ്ഞത് തെറ്റാണെന്നും ആ തെറ്റ് അദ്ദേഹം തന്നെ തിരുത്തണമെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചയല്ല വേണ്ടത്. തെറ്റായ വാദം മുസ്ലിം സമുദായത്തിന്‍െറ പേരില്‍ ഉന്നയിച്ചവര്‍ പിന്‍വലിക്കണം.

ലവ് ജിഹാദ് ഇസ്ലാം മതത്തില്‍ ഇല്ല. മതത്തില്‍ അങ്ങനെ ഒരു പദ്ധതിയില്ല. മുസ്ലിം സമുദായം അതിന് വേണ്ടി ആഹ്വാനം ചെയ്തിട്ടില്ല, പറഞ്ഞിട്ടില്ല, പറയുകയും ഇല്ല. നിര്‍ബന്ധിച്ച്‌ മത പരിവര്‍ത്തനം ചെയ്യിപ്പിക്കുന്നത് ഇസ്ലാം അനുവദിക്കുന്നില്ല. വഞ്ചനയിലൂടെ ചെയ്യുന്നത് മത പരിവര്‍ത്തനമാകുകയില്ല. ഈ നിലക്ക് മുസ്ലിംകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ഇസ്ലാം കല്‍പിച്ചിട്ടില്ല -കാന്തപുരം പറഞ്ഞു.

മന്ത്രി വി.എന്‍. വാസവന്‍ പാലാ ബിഷപ്പിനെ പിന്തുണക്കുകയും പുകഴ്ത്തി സംസാരിക്കുകയും ചെയ്തത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അതിനെക്കുറിച്ച്‌ ആലിചിച്ചിട്ട് പറയാം എന്നായിരുന്നു കാന്തപുരത്തിന്‍െറ മറുപടി. വിഷയത്തില്‍ സര്‍ക്കാറിന്‍െറ നിലപാട് എന്താണെന്ന് മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ അപമാനിച്ചു; വിശദീകരണവുമായി വി.പി ശ്രീനിജിൻ

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ നിരവധി തവണ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന് വി.പി ശ്രീനിജിൻ എംഎൽഎ. ഐക്കര പഞ്ചായത്തിലെ കൃഷി ദിനാഘോഷത്തിലാണ് പരസ്യമായി തന്നെ അപമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റടക്കം സദസിലിരിക്കുമ്പോഴായിരുന്നു അപമാനിച്ചത്....

മികച്ച സംവിധായകന്‍ ബേസില്‍; ഏഷ്യന്‍ അവാര്‍ഡ്‌സില്‍ ഇന്ത്യയുടെ അഭിമാനം

മികച്ച സംവിധായകനുള്ള ഈ വര്‍ഷത്തെ ഏഷ്യന്‍ അക്കാദമി അവാര്‍ഡ് ബേസില്‍ ജോസഫിന്. മിന്നല്‍ മുരളി എന്ന ചിത്രത്തിനാണ് പുരസ്‌കാരം. പതിനാറ് രാജ്യങ്ങളിലെ ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. പുരസ്‌കാരവിവരം തന്റെ സാമൂഹികമാധ്യമത്തിലൂടെ നടനും സംവിധായകനുമായ ബേസിലാണ് അറിയിച്ചത്. സിംഗപ്പൂരില്‍...

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി. പോലീസ് നിര്‍ബന്ധിച്ച്‌ കുറ്റസമ്മതം നടത്തിച്ചെന്നാണ് മജിസ്ട്രേറ്റിന് രഹസ്യ മൊഴി നല്‍കിയത്..നെയ്യാറ്റിന്‍കര രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുമ്ബാകെയാണ് രഹസ്യമൊഴി നല്‍കിയത്....