പാലക്കാട്‌ ഹണിട്രാപ്‌; വലയിലാക്കുന്നത്‌ ഇന്‍സ്‌റ്റഗ്രാമിലൂടെ, 61,000 ഫോളോവേഴ്‌സുള്ള അറസ്റ്റിലായത് ഇന്സ്റ്റ​​ഗ്രാം താരദമ്ബതികള്‍

പാലക്കാട് ;ഹണിട്രാപ്പ് കേസില്‍ അറസ്റ്റിലായത് ഇന്സ്റ്റ​​ഗ്രാം താരങ്ങള്‍. ഇന്സ്റ്റ​ഗ്രാമില്‍ 61,000 ഫോളോവേഴ്സുള്ള താരദമ്ബതികളായ ദേവു, ​ഗോകുല്‍ദീപ് എന്നിവരാണ് അറസ്റ്റിലായത്.

ഒരു വര്‍ഷംമുമ്ബായിരുന്നു ദേവുവിന്റെ വിവാഹം. പിന്നീട് ഭര്‍ത്താവിനൊപ്പം എറണാകുളത്തേക്ക് താമസം മാറ്റി. ആര്‍ഭാ​ട ജീവിതത്തെത്തുടര്‍ന്ന് കടുത്ത സാമ്ബത്തിക ബാധ്യതയുണ്ടായി. പണം കണ്ടെത്താനാണ് തട്ടിപ്പിന് കൂട്ടുചേര്‍ന്നത്.
നിരവധി മോഷണക്കേസില്‍ പ്രതിയായ ശരത്തുമായുള്ള സുഹൃദ്ബന്ധത്തിലൂടെ കൂടുതല്‍ തട്ടിപ്പിന് കളമൊരുങ്ങി. ഇന്‍സ്റ്റഗ്രാമിലൂടെ ആളുകള്‍ക്ക് ഹായ് സന്ദേശം അയക്കും.

പ്രതികരിക്കുന്നവരില്‍ സാമ്ബത്തികശേഷിയുള്ളവരെ കണ്ടെത്തി നിരന്തരം സന്ദേശം അയച്ച്‌ വരുതിയിലാക്കും. നേരില്‍ കാണാമെന്ന് പറഞ്ഞ് ആള്‍ത്തിരക്കില്ലാത്ത വീട്ടിലും ലോഡ്ജിലും എത്തിച്ച്‌ സദാചാര പൊലീസ് ചമഞ്ഞ് പണം തട്ടുകയാണ് രീതി. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കി. ഇവരില്‍നിന്ന് രക്ഷപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശിയായ വ്യവസായി പൊലീസിനെ സമീപിച്ചതാണ് സംഘത്തെ കുടുക്കിയത്. സാമ്ബത്തികശേഷിയുള്ളവര്‍ നാണക്കേട് ഭയന്ന് പരാതിപ്പെടാറില്ല. ഇത് മുതലാക്കിയാണ് തട്ടിപ്പ്. സമൂഹമാധ്യമങ്ങളിലെ താരങ്ങളായതിനാല്‍ ആളുകളുമായി അതിവേഗം അടുക്കാനായി.

രക്ഷപ്പെട്ട വ്യവസായിയുടെ ഫോണ്‍ സംഘം കൈക്കലാക്കിയിരുന്നു. ഇതില്‍നിന്ന് ഭാര്യക്ക് വീഡിയോയും സന്ദേശങ്ങളും അയച്ചു. എടിഎമ്മും ഫോണും തിരിച്ചുനല്‍കാമെന്നും കൂടുതല്‍ പണം വേണമെന്നുമായിരുന്നു ആവശ്യം. പണം തരാമെന്ന് പറഞ്ഞ് സംഘത്തെ വിളിച്ചുവരുത്തിയാണ് പൊലീസ് ഇവരെ പിടിച്ചത്. കൂടുതല്‍ പേരില്‍നിന്ന് ഇവര്‍ പണം തട്ടിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കും. ഫോണ്‍ വിവരങ്ങള്‍ വിശദമായി പൊലീസ് പരിശോധിക്കും.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കും: നിർദ്ദേശവുമായി കേന്ദ്രം

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കാൻ കേന്ദ്ര  നിർദേശം. കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിർദേശം നൽകിയത്.  മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ഇതിലൂടെ ലക്ഷ്യമെന്ന്    വിശദീകരണം....

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും

  കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ്...

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...