പാലാരിവട്ടം അഴിമതികേസ്; കൂടുതല്‍ അറസ്റ്റിന് സാധ്യത

പാലാരിവട്ടം പാലം അഴിമതികേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. പാലം രൂപകല്‍പന ചെയ്ത ബെംഗളൂരുവിലെ നാഗേഷ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ ഉടമ നാഗേഷിനെ വിജിലന്‍സ് ബുധനാഴ്ച മുതല്‍ വിശദമായി ചോദ്യം ചെയ്തു വരികയാണ്. നാഗേഷിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് സൂചന.

അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത മുന്‍മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിനെതിരേ കൂടുതല്‍ ഗുരുതര കണ്ടെത്തലുകളിലേക്ക് വിജിലന്‍സ് നീങ്ങിയതായാണ് റിപ്പോര്‍ട്ട്. പാലത്തിന്റെ രൂപകല്‍പനയില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായി ശാസ്ത്രീയമായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെയും നാഗേഷിനെ പലതവണ കൊച്ചിയില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.

എന്നാല്‍ റിമാന്‍ഡിലുള്ള ഇബ്രാഹിംകുഞ്ഞ് ചികിത്സയില്‍ കഴിയുന്ന ലേക്ഷോര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സംഘമടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ സാധ്യതയുണ്ട്. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച്‌ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

രാജ്യത്തെ കൊവിഡ് കേസുകളിൽ 23% വർധന, സജീവ കേസുകൾ ഒരു ലക്ഷത്തിനടുത്ത്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35...

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

പ്രശസ്ത നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ...

സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസ്; പി സി ജോര്‍ജിനെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചന കേസില്‍ മുന്‍ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ...