പാലാരിവട്ടം പാലം അഴിമതി: എഫ്​.ഐ.ആര്‍ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ടി.ഒ.സൂരജ്​ സമര്‍പ്പിച്ച ഹരജി തള്ളി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ എഫ്​.ഐ.ആര്‍ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട ടി.ഒ.സൂരജ്​ നല്‍കിയ ഹരജി ഹൈകോടതി തള്ളി. പ്രോസിക്യൂഷന്‍ അനുമതിയില്ലാതെയാണ്​ അറസ്റ്റുണ്ടായതെന്ന സൂരജിന്‍റെ വാദം നിരാകരിച്ചായിരുന്നു ഹൈകോടതി നടപടി. അഴിമതി നിരോധന നിയമത്തിലെ 17ാം വകുപ്പ്​ പ്രകാരം പൊതുസേവകനായ ഉദ്യോഗസ്ഥനെ അറസ്റ്റ്​ ചെയ്യു​േമ്ബാള്‍ പാലിക്കേണ്ട ചട്ടങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന്​ ടി.ഒ.സൂരജ്​ കോടതിയെ അറിയിച്ചു.

കേസില്‍ സൂരജാണ്​ ഒന്നാം പ്രതിയെന്നും ഇതുമായി ബന്ധപ്പെട്ട്​ നിരവധി പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ടെന്നും അതുകൊണ്ട്​ എഫ്​.ഐ.ആര്‍ റദ്ദാക്കാനാവില്ലെന്നും ഉത്തരവില്‍ ​ൈഹേകാടതി വ്യക്​തമാക്കി. നടപടി ക്രമങ്ങള്‍ പാലിച്ചാണ്​ സൂരജിനെ അറസ്റ്റ്​ ചെയ്​തതെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട്​ കോടതിയിലെ സര്‍ക്കാര്‍ നിലപാട്​.

ടി.ഒ.സൂരജ്​ അഴിമതിപണം ഉപയോഗിച്ച്‌​ എറണാകുളം ഇടപ്പള്ളിയില്‍ ഭൂമി വാങ്ങിയിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ്​ സൂരജിന്‍റെ ഹരജി ഹൈകോടതി തള്ളിയത്​.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

‘ക്ഷണിക്കപ്പെട്ടത് ജൂറി തലവനായി, ചെയ്തത് എന്റെ ജോലി മാത്രം’; കശ്മീര്‍ ഫയല്‍സ് വിവാദത്തില്‍ വിശദീകരണവുമായി നാദവ് ലാപിഡ്

‘ദ കശ്മീര്‍ ഫയല്‍സ്’ സിനിമയെ വള്‍ഗര്‍, പ്രൊപ്പഗാണ്ട എന്നു വിശേഷിപ്പിച്ച ഗോവന്‍ ചലച്ചിത്രമേള ജൂറി തലവനും ഇസ്രയേലി ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ഈ ചിത്രം കണ്ടിട്ട് അസ്വസ്ഥതയും നടുക്കവുമുണ്ടായെന്നും ഈ...

പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്ന് മുതല്‍

ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ അതിന്‍റെ രണ്ടാം ഘട്ടത്തില്‍. ലെവല്‍ 2ല്‍ ഇന്ന് മുതല്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ജയിക്കുന്ന ടീമിനു മാത്രമേ ഇന്നുമുതല്‍ ഖത്തറില്‍ സ്ഥാനമുള്ളൂ. അതുകൊണ്ടുതന്നെ ജയം മാത്രം ലക്ഷ്യംവച്ച്‌ ഇന്നു...

സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു

സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,925 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 39,400 രൂപയുമായി പതിനെട്ട് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന്...