ഫാസ് ടാഗില്ലാതെ എത്തുന്നത് നിരവധി വാഹനങ്ങള്‍; പാലിയേക്കര ടോള്‍ പ്ലാസയില്‍ വന്‍ ഗതാഗത കുരുക്ക്

രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലും ഫാസ് ടാഗ് സംവിധാനം നടപ്പിലാക്കി തുടങ്ങി. തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ വന്‍ ഗതാഗതക്കുരുക്കാണ് ഉണ്ടായിരിക്കുന്നത്. ഇവിടുത്തെ 12 ട്രാക്കുകളിലും പണം നല്‍കാനാകില്ല. ഫാസ് ടാഗ് ഇല്ലാതെ കൂടുതല്‍ വാഹനങ്ങള്‍ എത്തിയതോടെ നിരവധി വാഹനങ്ങളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. നിലവില്‍ ഒരു ലൈനിലൂടെ മാത്രമാണ് ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ കടത്തിവിടുന്നത്.

ഫാസ് ടാഗ് ഇല്ലാത്തവര്‍ക്കായി ഇവിടെ പ്രത്യേക ഗേറ്റില്ല. ഫാസ് ടാഗ് ഗേറ്റുകളിലൂടെ ഇവര്‍ പ്രവേശിച്ചാല്‍ ഇരട്ടി തുകയാണ് നല്‍കേണ്ടിവരുക. ടോള്‍ പ്ലാസകളില്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതലാണ് സമ്ബൂര്‍ണ ഫാസ് ടാഗ് സംവിധാനം നടപ്പിലാക്കിയത്. ഫാസ് ടാഗ് എടുക്കാനുള്ള കാലാവധിയും ഇനി നീട്ടി നല്‍കില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു.

ഡിജിറ്റല്‍ പെയ്‌മെന്റ് പ്രോത്സാഹിപ്പിക്കുക, യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുക, ഇന്ധനം പാഴാകുന്നത് ലാഭിക്കുക, ഗതാഗത കുരുക്ക് ഒഴിവാക്കുക എന്നിവയാണ് ഫാസ്ടാഗിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ടോള്‍ പ്ലാസയ്ക്ക് സമീപം ഒട്ടുമിക്ക ബാങ്കുകളും ഫാസ്ടാഗ് കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. നിലവില്‍ സൗജന്യ പാസ് ഉപയോഗിക്കുന്ന 44000 വാഹനങ്ങളില്‍ 12000 വാഹനങ്ങള്‍ ഫാസ് ടാഗിലേക്ക് മാറിയിട്ടുണ്ടെന്ന് ടോള്‍ പ്ലാസ അധികൃതര്‍ പറയുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...