പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് ആരംഭം

ന്യൂഡല്‍ഹി | പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് രാഷ്ട്രപതിയുടെ നയ പ്രഖ്യാപനത്തോടെ തുടക്കം. സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാര്‍ മേശപ്പുറത്ത് വയ്ക്കും. നാളെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പൊതുബജററ്റ് അവതരിപ്പിക്കുക. കടലാസ് രഹിത രൂപത്തില്‍ തന്നെയാകും ബജറ്റ് അവതരിപ്പിക്കുക.

ഇന്ത്യ ഇസ്റാഈലില്‍ നിന്ന് പെഗാസസ് ചാര സോഫ്റ്റ വെയര്‍ വാങ്ങിയെന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ലിമെന്റ് പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്.

ഫെബ്രുവരി 11 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം. രണ്ടാം ഘട്ടം മാര്‍ച്ച് 14ന് ആരംഭിച്ച് ഏപ്രില്‍ എട്ടിന് അവസാനിക്കും.അതേസമയം ഒമിക്രോണ്‍ വ്യാപനം സംബന്ധിച്ച് ആശങ്ക പരക്കുന്ന സാഹചര്യത്തില്‍ ബജറ്റിന് മുന്നോടിയായി സംഘടിപ്പിക്കാറുള്ള ഹല്‍വ ചടങ്ങ് ധനമന്ത്രാലയം ഒഴിവാക്കിയിരുന്നു. പകരം പ്രധാനപ്പെട്ട ജീവനക്കാര്‍ക്ക് അവരുടെ ജോലിസ്ഥലത്ത് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കാത്തിരിപ്പിന് വിരാമം; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി

കാത്തിരിപ്പിനൊടുവില്‍ നടന്ന പൂരം വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ദിവസത്തിനു ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തേക്കിന്‍കാട് മൈതാനത്ത് പൂരം വെടിക്കെട്ട് നടന്നത്. മഴ...

ഐപിഎൽ: ആദ്യ രണ്ട് സ്ഥാനങ്ങൾ ലക്ഷ്യമിട്ട് രാജസ്ഥാൻ; ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ചെന്നൈ

ഐപിഎലിൽ ഇന്ന് സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞെങ്കിലും ഇന്ന് ചെന്നൈയെ കീഴടക്കാനായാൽ രാജസ്ഥാൻ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ എത്തും....

ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്ര൦ സൃഷ്ടിക്കാനൊരുങ്ങി ഫിഫ

പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതകൾ റഫറിമാരായി എത്തുന്നു. ഖത്തർ ലോകകപ്പിൽ ആറ് വനിതാ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്....