പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്ന് സ്തംഭിക്കും. മറ്റ് സഭാനടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടാകും പ്രതിപക്ഷം പ്രതിഷേധിക്കുക.
അതേസമയം, പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം വിദേശികളായ വിനാശകാരികള്‍ ഇന്ത്യയിലെ തടസാവാദികള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ ഇന്നും പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിക്കുന്നവിധത്തില് പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിക്കും.
സഭനിര്‍ത്തിവച്ച് വിഷയം ചര്‍ച്ചചെയ്യണമെന്ന ആവശ്യമാകും പ്രതിപക്ഷം ഉയര്‍ത്തുക. ലോക്സഭയില്‍ ഇന്നലെ ആരോപണം നിഷേധിച്ച് കേന്ദ്ര ഐ.ടി മന്ത്രി പ്രസ്തവന നടത്തിയിരുന്നു. ആരോപണത്തില്‍ രാജ്യസഭയിലും ഐ.ടി മന്ത്രി പ്രസ്താവന നടത്തും.