മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വാസികളെ ബോധിപ്പിക്കാന്‍ ശവക്കുഴിയില്‍ ജീവനോടെ കിടന്ന പാസ്റ്റര്‍ മരിച്ചു

ക്രിസ്തുവിനെ പോലെ മൂന്ന് ദിനം കഴിഞ്ഞ് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വാസികളെ ബോധിപ്പിക്കാന്‍ ജീവനോടെ ശവക്കുഴിയില്‍ കിടന്ന പാസ്റ്റര്‍ മരിച്ചു. ആഫ്രിക്കയിലെ സാംബിയന്‍ ക്രിസ്ത്യന്‍ ചര്‍ച്ചിലെ പാസ്റ്ററായ 22 വയസ്സുള്ള ജെയിംസ് സക്കാറയാണ് മരിച്ചത്.

വിശ്വാസികളെ സാക്ഷിയാക്കി കൈകാലുകള്‍ ബന്ധിയാക്കി ശവക്കുഴിയില്‍ ഇറങ്ങി കിടക്കുകയായിരുന്നു. മണ്ണിട്ട് മൂടാനും മൂന്ന് ദിവസത്തിന് ശേഷം ജീവനോട് താന്‍ ഇവിടെ ഉണ്ടാകുമെന്ന് ഇയാള്‍ വിശ്വാസികളോട് പറഞ്ഞിരുന്നു. മൂന്ന് ദിവസത്തിന് ശേഷം ജീവനോടെ തിരിച്ചു വരുമെന്നായിരുന്നു ഇയാളുടെ അവകാശവാദം. ഇയാള്‍ പറഞ്ഞതനുസരിച്ച്‌ വിശ്വാസികള്‍ ശവക്കുഴി മണ്ണിട്ട് മൂടിയിരുന്നു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം കുഴിമാന്തിയപ്പോള്‍ മരിച്ച്‌ കിടക്കുന്ന പാസ്റ്ററെയാണ് കണ്ടത്.

അതേസമയം പാസറ്ററെ ഇതിന് പിന്തുണച്ച മൂന്നു പേര്‍ക്കെതിരെ അധികൃതര്‍ കേസെടുത്തിട്ടുണ്ട്. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സഹായികളില്‍ രണ്ടു പേര്‍ ഒളിവിലാണ്. പാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തിയ ശേഷമായിരുന്നു ഇവര്‍ സംഭവം പൊലീസിനെ അറിയിക്കുന്നത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി

മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്‍പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പ്രത്യേക പൊലീസ് സംഘം പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി...

ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി:ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.   ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ...